Sub Lead

ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിനും നൈറ്റ് റൈഡേഴ്‌സിനും തോല്‍വി

ആര്‍സിബിയ്ക്കായി ഫഫ് ഡു പ്ലിസ്സിസ് 62 ഉം മാക്‌സ്വല്‍ 77 ഉം റണ്‍സെടുത്താണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിനും നൈറ്റ് റൈഡേഴ്‌സിനും തോല്‍വി
X


ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനും കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനും തോല്‍വി. ആദ്യ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയത്. ഏഴ് റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം. 189 റണ്‍സായിരുന്നു ആര്‍ആറിന്റെ ലക്ഷ്യം.എന്നാല്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടാനെ രാജസ്ഥാനായുള്ളൂ. ആര്‍ആറിനായി ജെയ്‌സ്വാള്‍ 47 ഉം ദേവ്ദത്ത് പടിക്കല്‍ 52 ഉം ജ്രൂല്‍ 34 റണ്‍സും നേടി.സഞ്ജു 22 റണ്‍സ് നേടി.ആര്‍സിബിയ്ക്കായി ഫഫ് ഡു പ്ലിസ്സിസ് 62 ഉം മാക്‌സ്വല്‍ 77 ഉം റണ്‍സെടുത്താണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.


രണ്ടാമത്തെ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയത്. 49 റണ്‍സിനാണ് സിഎസ്‌കെയുടെ ജയം. 236 റണ്‍സായിരുന്നു കെകെആറിന്റെ ലക്ഷ്യം. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. 22 പന്തില്‍ 61 റണ്‍സ് നേടി ജെസണ്‍ റോയ് വെടിക്കെട്ട് പുറത്തെടുത്തെങ്കിലും നിരാശയായിരുന്നു കെകെആറിന്റെ വിധി. 19 പന്തില്‍ താരം അര്‍ദ്ധശതകം നേടിയിരുന്നു. റിങ്കു സിങ് 33 പന്തില്‍ 53 റണ്‍സും നേടി.നേരത്തെ അജിങ്ക്യ രഹാനെ ചെന്നൈയ്ക്കായി 29 പന്തില്‍ 71 റണ്‍സ് നേടി തിളങ്ങി. കോണ്‍വെ 56ഉം ശിവം ഡുബേ 50ഉം റണ്‍സ് നേടി.













Next Story

RELATED STORIES

Share it