Cricket

ന്യൂസിലന്റ് പരമ്പര; രോഹിത്ത് ക്യാപ്റ്റന്‍; ഹാര്‍ദ്ദിക്ക് പുറത്ത്; വെങ്കിടേഷ് അയ്യര്‍ ടീമില്‍

ഋതുരാജ് ഗെയ്ക്ക്‌വാദ്, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെയും ടീമിലേക്ക് പരിഗണിച്ചു.

ന്യൂസിലന്റ് പരമ്പര; രോഹിത്ത് ക്യാപ്റ്റന്‍; ഹാര്‍ദ്ദിക്ക് പുറത്ത്; വെങ്കിടേഷ് അയ്യര്‍ ടീമില്‍
X


മുംബൈ: ന്യൂസിലന്റിനെതിരേ ഈ മാസം 17ന് ആരംഭിക്കുന്ന ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത്ത് ശര്‍മ്മ ക്യാപ്റ്റനും കെ എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റനുമായുള്ള 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഫിറ്റ്‌നെസും മോശം ഫോമും കാരണം ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡെയെ പുറത്തിരുത്തി. പകരം വെങ്കിടേഷ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തി. കൂടാതെ ഋതുരാജ് ഗെയ്ക്ക്‌വാദ്, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെയും ടീമിലേക്ക് പരിഗണിച്ചു.


ടീം: രോഹിത്ത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ഋതുരാജ് ഗെയ്ക്ക്‌വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, വെങ്കിടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.




Next Story

RELATED STORIES

Share it