Cricket

ഇന്ത്യയ്ക്ക് തിരിച്ചടി; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത്ത് ശര്‍മ്മയില്ല

പുതുമുഖ താരം പ്രയങ്ക് പഞ്ചലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് തിരിച്ചടി; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത്ത് ശര്‍മ്മയില്ല
X


മുംബൈ: അടുത്ത മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത്ത് ശര്‍മ്മ കളിക്കില്ല. മുംബൈയിലെ പരിശീലനത്തിനിടെ താരത്തിന് പരിക്കേറ്റതാണ് തിരിച്ചടിയായത്. താരത്തിന്റെ കാലിലെ പേശികള്‍ക്കാണ് പരിക്കേറ്റത്. ഇതോടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത്ത് ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു. ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി താരം തിരിച്ചെത്തുമോ എന്ന് കണ്ടറിയാം. രോഹിത്തിന് പകരം പുതുമുഖ താരം പ്രയങ്ക് പഞ്ചലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി അടുത്തിടെ നടന്ന ചതുര്‍ദിന മല്‍സരത്തില്‍ ഇന്ത്യ എ ടീമിനെ നയിച്ചത് പ്രിയങ്ക് ആണ്.




Next Story

RELATED STORIES

Share it