ആദ്യം ഗില്‍ വെടിക്കെട്ട്; അവസാനം തേവാട്ടിയയുടെ രണ്ട് സിക്‌സ്; ജയം ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം
59 പന്തിലാണ് ശുഭ്മാന്‍ ഗില്‍ 96 റണ്‍സ് നേടിയത്.

മുംബൈ: ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റന്‍സിന്റെ സൂപ്പര്‍ ഫോം തുടരുന്നു. ഇന്ന് പഞ്ചാബ് കിങ്‌സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത് തുടര്‍ച്ചയായ മൂന്നാം ജയം കരസ്ഥമാക്കി.ശുഭ്മാന്‍ ഗില്‍ അരങ്ങ് തകര്‍ത്ത 96 റണ്‍സ് ഇന്നിങ്‌സിന്റെ ചുവട്പിടിച്ചാണ് ഗുജറാത്തിന്റെ ജയം. അവസാന രണ്ട് പന്തില്‍ 12 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്തിന്റെ ഇന്നിങ്‌സിന് രണ്ട് സിക്‌സോടെ പര്യവസാനം കുറിച്ചത് രാഹുല്‍ തേവാട്ടിയയാണ്. മൂന്ന് പന്തില്‍ 13 റണ്‍സ് നേടി പുറത്താവാതെ നിന്ന തേവാട്ടിയ ജയം പഞ്ചാബില്‍ നിന്നും പിടിച്ചെടുത്തു. സുദര്‍ശന്‍(35), ഹാര്‍ദ്ദിക് പാണ്ഡെ (27)എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു. 59 പന്തിലാണ് ശുഭ്മാന്‍ ഗില്‍ 96 റണ്‍സ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. ലിയാം ലിവിങ്‌സറ്റണ്‍ 27 പന്തില്‍ നാല് സിക്‌സറിനൊപ്പം ഏഴ് ഫോറുമായി 64 റണ്‍സ് നേടിയാണ് പഞ്ചാബിനെ മികച്ച നിലയില്‍ എത്തിച്ചത്. ശിഖര്‍ ധവാന്‍ 35ഉം ജിതേഷ് ശര്‍മ്മ 23ഉം രാഹുല്‍ ചാഹര്‍ 22ഉം റണ്‍സ് നേടി. മായങ്ക് അഗര്‍വാള്‍, ബെയര്‍സ്റ്റോ,സ്മിത്ത്, ഷാരൂഖ് ഖാന്‍ എന്നിവര്‍ പെട്ടെന്ന് പുറത്തായി. ഗുജറാത്ത് ടൈറ്റന്‍സിനായി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടി. കഗിസോ റബാദെ പഞ്ചാബിനായി രണ്ട് വിക്കറ്റ് നേടി.
RELATED STORIES
കുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTദുബായില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMT