Cricket

ഏഷ്യാ കപ്പില്‍ ഇന്ന് പാകിസ്താന്‍ അഫ്ഗാനെതിരേ; അഫ്ഗാന്‍ ജയത്തിനായി ഇന്ത്യന്‍ ആരാധകര്‍

മികച്ച ഫോമിലുള്ള അഫ്ഗാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു.

ഏഷ്യാ കപ്പില്‍ ഇന്ന് പാകിസ്താന്‍ അഫ്ഗാനെതിരേ; അഫ്ഗാന്‍ ജയത്തിനായി ഇന്ത്യന്‍ ആരാധകര്‍
X




ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ മൂന്നാം മല്‍സരത്തില്‍ പാകിസ്താന്‍ ഇന്ന് അഫ്ഗാനിസ്താനെ നേരിടും. സൂപ്പര്‍ ഫോറിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്താന്‍ അഫ്ഗാനെതിരേ ജയിച്ച് അനായാസം ഫൈനലിലേക്ക് പ്രവേശിക്കാമെന്ന മോഹത്തിലാണ്. ശ്രീലങ്കയ്‌ക്കെതിരേ പരാജയപ്പെട്ട ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചതാണ്. ഇന്ന് അഫ്ഗാന്‍ പാകിസ്താനെ തോല്‍പ്പിക്കുകയും പാകിസ്താന്‍-ശ്രീലങ്ക മല്‍സരത്തിലും പാകിസ്താന്‍ തോല്‍ക്കുകയും ചെയ്താല്‍ മാത്രമാണ് ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷയ്ക്ക് സാധ്യതയുള്ളൂ. മികച്ച ഫോമിലുള്ള അഫ്ഗാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. രാത്രി 7.30നാണ് മല്‍സരം.




Next Story

RELATED STORIES

Share it