Cricket

അവസരങ്ങളില്ല; ഉന്‍മുക്ത് ചന്ദ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഐപിഎല്ലിലും താരത്തിന് തിളങ്ങാനായില്ല.

അവസരങ്ങളില്ല; ഉന്‍മുക്ത് ചന്ദ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
X


മുംബൈ: മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരം ഉന്‍മുകത്് ചന്ദ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.2012ല്‍ ഇന്ത്യയ്ക്കായി അണ്ടര്‍ 19 ലോകകപ്പ് നേടികൊടുത്ത ക്യാപ്റ്റനാണ്. ഇന്ത്യയില്‍ അവസരം ലഭിക്കാത്തതിനാലാണ് താരം വിരമിക്കുന്നത്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിയാത്തതില്‍ ഏറെ വിഷമമുണ്ടെന്നും താരം പറഞ്ഞു.ആഭ്യന്തര ക്രിക്കറ്റിലും താരത്തിന് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഡല്‍ഹിയില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് താരം ഉത്തരാഖണ്ഡിലേക്ക് മാറിയിരുന്നു. എന്നാല്‍ ഇവിടെയും അവസരം ലഭിച്ചില്ല.ഐപിഎല്ലിലും താരത്തിന് തിളങ്ങാനായില്ല. എന്നാല്‍ ക്രിക്കറ്റ് ഉപേക്ഷിച്ചിട്ടില്ലെന്നും അവസരം ലഭിക്കുകയാണെങ്കില്‍ മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കുമെന്നും ഉന്‍മുക്ത് അറിയിച്ചു.




Next Story

RELATED STORIES

Share it