ന്യൂസിലന്റിനെതിരായ പരമ്പര; മായങ്കും ശുഭ്മാനും ടീമില്‍
പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് പകരം ഏകദിന ടീമില്‍ മായങ്ക് അഗര്‍വാളിനെയും ടെസ്റ്റ് ടീമിലേക്ക് പൃഥ്വി ഷായെയും ശുഭ്മാന്‍ ഗില്ലിനെയും ഉള്‍പ്പെടുത്തി.

മുംബൈ: ന്യൂസിലന്റിനെതിരായ ടെസ്റ്റ്ഏകദിന ടീമുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് പകരം ഏകദിന ടീമില്‍ മായങ്ക് അഗര്‍വാളിനെയും ടെസ്റ്റ് ടീമിലേക്ക് പൃഥ്വി ഷായെയും ശുഭ്മാന്‍ ഗില്ലിനെയും ഉള്‍പ്പെടുത്തി. ന്യൂസിലന്റിനെതിരായ ഇന്ത്യ എ ടീമിന്റെ മല്‍സരത്തിലെ പ്രകടനമാണ് പൃഥ്വിയ്ക്കും ശുഭ്മാന്‍ ഗില്ലിനും തുണയായത്. ന്യൂസിലന്റിനെതിരായ ട്വന്റി20 മല്‍സരത്തിനിടെയാണ് രോഹിത്ത് ശര്‍മയ്ക്ക് പരിക്കേറ്റത്.
പരിക്കിനെ തുടര്‍ന്നാണ് താരത്തെ ഏകദിന ടെസ്റ്റ് പരമ്പരകളില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. ഇഷാന്ത് ശര്‍മ്മയെയും നവദീപ് സെയ്‌നിയെയും ടെസ്റ്റ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് സ്‌ക്വാഡ്: വിരാട് കോഹ്‌ലി, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, ഹനുമാ വിഹാരി, വൃദ്ധിമാന്‍ സാഹ, റിഷഭ് പന്ത്, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ഇഷാന്ത് ശര്‍മ.
RELATED STORIES
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ 305 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി...
24 Feb 2023 8:02 PM GMTഇന്ത്യയിലും ഡിജിറ്റല്‍ രൂപ; ഇ- റുപ്പി ഡിസംബര്‍ ഒന്നിന്...
29 Nov 2022 2:56 PM GMTയുട്യൂബ് പരസ്യ വരുമാനം കുറയുന്നു;ഗൂഗ്ളിറെ അറ്റാദായത്തിലും ഇടിവ്
26 Oct 2022 1:39 PM GMTവീണ്ടും കൂപ്പുകുത്തി രൂപ; ചരിത്രത്തിലാദ്യമായി 83 കടന്നു
19 Oct 2022 12:01 PM GMTസാംസങ് യുകെയില്‍ 6ജി സാങ്കേതിക വിദ്യാ ലബോറട്ടറി തുറന്നു
15 Oct 2022 2:28 PM GMTഉല്‍പ്പാദനം വെട്ടിക്കുറച്ച് ഒപെക്; ഏറ്റുമുട്ടി യുഎസും സൗദിയും
14 Oct 2022 6:31 PM GMT