Cricket

ബംഗ്ലാ കടുവകള്‍ ഒരുങ്ങിതന്നെ; ന്യൂസിലന്റിനെതിരേ പരമ്പര; ചരിത്ര നേട്ടം

ബംഗ്ലാദേശിനായി നാസും അഹമ്മദും മുസ്തഫിസുറും നാല് വീതം വിക്കറ്റ് നേടി.

ബംഗ്ലാ കടുവകള്‍ ഒരുങ്ങിതന്നെ; ന്യൂസിലന്റിനെതിരേ പരമ്പര; ചരിത്ര നേട്ടം
X


ധക്ക: ട്വന്റി-20യിലെ ബംഗ്ലാദേശിന്റെ മിന്നും പ്രകടനം തുടരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ചരിത്രത്തില്‍ ആദ്യമായി ഓസിസിനെതിരേ ട്വന്റി പരമ്പര നേടിയ ബംഗ്ലാദേശ് ഇന്ന് ന്യൂസിലന്റിനെതിരേയുള്ള പരമ്പരയും സ്വന്തമാക്കി. നാല് മല്‍സരങ്ങളടങ്ങിയ പരമ്പര 3-1 നാണ് ബംഗ്ലാദേശ് നേടിയത്. ചരിത്രത്തില്‍ ആദ്യമായാണ് ന്യൂസിലന്റിനെതിരേ ബംഗ്ലാദേശ് ഒരു ട്വന്റി പരമ്പര നേടുന്നത്. അവസാനത്തെ മല്‍സരത്തില്‍ ബംഗ്ലാദേശ് ഇന്ന് ആറ് വിക്കറ്റിന്റെ ജയമാണ് നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്റ് 19.3 ഓവറില്‍ 93 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങില്‍ ആതിഥേയര്‍ അഞ്ച് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുത്ത് പരമ്പര സ്വന്തമാക്കുകയായിരുന്നു. ആതിഥേയര്‍ക്കായി മുഹമ്മദുള്ള 43 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.ബംഗ്ലാദേശിനായി നാസും അഹമ്മദും മുസ്തഫിസുറും നാല് വീതം വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it