ലോകകപ്പ്; അപരാജിത കുതിപ്പ് തുടരാന്‍ പാകിസ്താന്‍ നമീബിയക്കെതിരേ
രാത്രി 7.30ന് അബുദാബിയിലാണ് മല്‍സരം.

അബുദാബി; ട്വന്റി-20 ലോകകപ്പില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍ അരങ്ങേറും. ഗ്രൂപ്പ് ഒന്നില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ നേരിടും. അബുദാബിയില്‍ നടക്കുന്ന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കാണ് ടോസ്. ടോസ് ലഭിച്ച അവര്‍ ബംഗ്ലാദേശിനെ ബാറ്റിങിന് അയച്ചു. ഗ്രൂപ്പില്‍ രണ്ട് ജയമുള്ള പ്രോട്ടീസിന് സെമിയില്‍ കുറഞ്ഞ ലക്ഷ്യമില്ല. ഒരു ജയം പോലും നേടാനാവാത്ത ബംഗ്ലാദേശിന് ഇന്ന് അഭിമാനപോരാട്ടമാണ്. ഫോം വീണ്ടെടുക്കാത്ത ബംഗ്ലാ നിരയക്കെതിരേ അനായാസം ജയിക്കാമെന്ന പ്രതീക്ഷയിലാണ് പ്രോട്ടീസ്. ഗ്രൂപ്പില്‍ ഇംഗ്ലണ്ടിന് താഴെ രണ്ടാമതായി ഫിനിഷ് ചെയ്യാനാണ് അവരുടെ ലക്ഷ്യം. ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാഖിബുല്‍ ഹസ്സന്‍ പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു.
ഗ്രൂപ്പ് രണ്ടില്‍ പാകിസ്താന്‍ നമീബിയയെ നേരിടും. കളിച്ച മൂന്ന് മല്‍സരങ്ങളിലും വന്‍ മാര്‍ജിനില്‍ ജയിച്ച പാകിസ്താന് ലക്ഷ്യം ഗ്രൂപ്പ് ചാംപ്യന്‍മാരായി സെമിയിലേക്ക് കയറുകയെന്നതാണ്. ഇത്തരികുഞ്ഞന്‍മാരായ നമീബിയയെ എളുപ്പം വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് ബാബറും കൂട്ടരും. രാത്രി 7.30ന് അബുദാബിയിലാണ് മല്‍സരം.
RELATED STORIES
നടനും മുന് എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMTപരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരിയില് കോസ്റ്റ് ഗാര്ഡിന്റെ...
26 March 2023 8:15 AM GMTരാഹുല്ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്ശം: മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില് റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMT