വിന്‍ഡീസിനെതിരേ ഷമിയും ഭുവനേശ്വര്‍ കുമാറും കളിക്കും
വിന്‍ഡീസിനെതിരേ ഇന്ത്യയില്‍ നടക്കുന്ന പരമ്പര ഡിസംബര്‍ ആറിനാണ് തുടങ്ങുന്നത്

ന്യൂഡല്‍ഹി: അടുത്ത മാസം തുടങ്ങുന്ന വെസ്റ്റ്ഇന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് ഷമിയെയും ഭുവനേശ്വര്‍ കുമാറിനെയും ടീമില്‍ ഉള്‍പ്പെടുത്തിയതാണ് പ്രധാന മാറ്റം. ഇരുവരെയും ഏകദിന ഫോര്‍മേറ്റിലേക്കാണ് പരിഗണിച്ചത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ട്വന്റിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. രോഹിത്ത് ശര്‍മയെയും ശിഖര്‍ ധവാനെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. വിന്‍ഡീസിനെതിരേ ഇന്ത്യയില്‍ നടക്കുന്ന പരമ്പര ഡിസംബര്‍ ആറിനാണ് തുടങ്ങുന്നത്. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി മല്‍സരവും ഉള്‍പ്പെടുന്നതാണ് പരമ്പര.
ഏകദിന ടീം: വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, മനീഷ് പാണ്ഡേ, ശ്രേയസ് അയ്യര്‍, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ശിവം ഡുബേ, യുസ് വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍.
ട്വന്റി ടീം: വിരാട് കോഹ്‌ലി, രോഹിത്ത് ശര്‍മ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, മനീഷ് പാണ്ഡേ, ശ്രേയസ് അയ്യര്‍, ശിവം ഡുബേ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, യുസ് വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
RELATED STORIES
വിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMT