Cricket

മിസ്ബാഹുല്‍ ഹഖ് പാകിസ്താന്‍ കോച്ച്

കോച്ച് പദവി കൂടാതെ ചീഫ് സെലക്ടര്‍ പദവിയും മിസ്ബാഹുല്‍ ഹഖിനാണ്. മുന്‍ കോച്ച് വഖാര്‍ യൂനിസിനെ ബൗളിങ് കോച്ചായും നിയമിച്ചതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

മിസ്ബാഹുല്‍ ഹഖ് പാകിസ്താന്‍ കോച്ച്
X

കറാച്ചി: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖിനെ ടീമിന്റെ കോച്ചായി നിയമിച്ചു. കോച്ച് പദവി കൂടാതെ ചീഫ് സെലക്ടര്‍ പദവിയും മിസ്ബാഹുല്‍ ഹഖിനാണ്. മുന്‍ കോച്ച് വഖാര്‍ യൂനിസിനെ ബൗളിങ് കോച്ചായും നിയമിച്ചതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. മിസ്ബാഹുല്‍ ഹഖിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വഖാറിനെ ബൗളിങ് കോച്ചായി നിയമിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് ഇരുവരുടെയും കരാര്‍. മുന്‍ കോച്ച് മിക്കി ആര്‍തറുടെ കരാര്‍ പാകിസ്താന്‍ നീട്ടിനല്‍കിയിരുന്നില്ല. തുടര്‍ന്നാണ് അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റി മിസ്ബാഹിനെ കോച്ചായി തിരഞ്ഞെടുത്തത്.

2017 ലാണ് മിസ്ബാ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. തുടര്‍ന്ന് പാക് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി അംഗമായും ടീം ക്യാംപ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. മിസ്ബാ കോച്ചായിരുന്നപ്പോള്‍ പാക് ടീമിനെ വഖാര്‍ പരിശീലിപ്പിച്ചിരുന്നു. രണ്ട് തവണ വഖാര്‍ പാക് ടീമിന്റെ കോച്ചായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരകളാണ് മിസ്ബയുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി.


Next Story

RELATED STORIES

Share it