Cricket

വെസ്റ്റിന്‍ഡീസ് പര്യടനം: സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍

ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ നവ് ദീപ് സൈനിക്കിന് പകരമായാണ് സന്ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.വെസ്റ്റിന്‍ഡീസ് എ - ഇന്ത്യ എ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ഈ മാസം 31 ന് ആരംഭിക്കും

വെസ്റ്റിന്‍ഡീസ് പര്യടനം:  സന്ദീപ് വാര്യര്‍  ഇന്ത്യ എ ടീമില്‍
X

കൊച്ചി: മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി. വെസ്റ്റിന്‍ഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റ് മല്‍സരത്തിനുള്ള ഇന്ത്യ എ ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ നവ് ദീപ് സൈനിക്കിന് പകരമായാണ് സന്ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.വെസ്റ്റിന്‍ഡീസ് എ - ഇന്ത്യ എ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ഈ മാസം 31 ന് ആരംഭിക്കും. പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് അടുത്ത മാസം 7 മുതല്‍ 10 വരെയാണ്. ടീമിനൊപ്പം ചേരാനായി സന്ദീപ് നാളെ വെസ്റ്റിന്‍ഡീസിലേക്ക് തിരിക്കും.

Next Story

RELATED STORIES

Share it