ഐപിഎല്‍; രാഹുല്‍, സ്‌റ്റോണിസ്, ബിഷ്‌ണോയി എന്നിവര്‍ ലക്‌നൗവിനൊപ്പം
അടുത്ത മാസം 12നാണ് ഐപിഎല്‍ മെഗാ ലേലം.
BY FAR18 Jan 2022 3:03 PM GMT

X
FAR18 Jan 2022 3:03 PM GMT
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുതിയ ഫ്രാഞ്ചൈസിയായ ലക്‌നൗ അടുത്ത സീസണിലേക്ക് മൂന്ന് താരങ്ങളെ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോണിസ്, ഇന്ത്യന്‍ ലെഗ്‌സ്പിന്നര്‍ രവി ബിഷ്‌ണോയി എന്നിവരെയാണ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. രാഹുല്‍ ലക്‌നൗ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. താരത്തെ 15 കോടിയ്ക്കാണ് ടീം വാങ്ങിയത്. സ്‌റ്റോണിസിനെ 11 കോടിക്കും രവി ബിഷ്‌ണോയിയെ നാല് കോടിക്കുമാണ് ടീം സ്വന്തമാക്കിയത്.
അടുത്ത മാസം 12നാണ് ഐപിഎല്‍ മെഗാ ലേലം. ഈ മാസം 31ന് മുമ്പ് പുതിയ ഫ്രാഞ്ചൈസികള്‍ ടീമിലെടുക്കുന്ന മൂന്ന് താരങ്ങളെ കണ്ടെത്തെണമെന്ന് ബിസിസിഐ അറിയിച്ചിരുന്നു.
Next Story
RELATED STORIES
മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMTകൃഷി ഭൂമിയും വീടുമില്ല; കഞ്ഞിവെപ്പ് സമരവുമായി മല്ലികപ്പാറ ഊര്...
23 May 2022 5:50 AM GMTപി സി ജോര്‍ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് വയോധികനെ തല്ലിക്കൊന്ന സംഭവം: മോദി രാജ്യം...
22 May 2022 5:37 AM GMTകപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കി; ദുരിതക്കടലില്‍ ലക്ഷദ്വീപ് ജനത,...
22 May 2022 5:25 AM GMT