Cricket

ഡല്‍ഹിയുടെ തോല്‍വി; കണ്ണീരില്‍ കുതിര്‍ന്ന് ടീം; കേക്ക് മുറിച്ച് കെകെആര്‍

ഏഴ് വര്‍ഷത്തിന് ശേഷമാണ് കെകെആര്‍ ഐപിഎല്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.

ഡല്‍ഹിയുടെ തോല്‍വി; കണ്ണീരില്‍ കുതിര്‍ന്ന് ടീം; കേക്ക് മുറിച്ച് കെകെആര്‍
X


ദുബയ്: ഐപിഎല്ലിലെ ഏറ്റവും ശക്തരായ ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനല്‍ കാണാതെ പുറത്തായ നിരാശയിലാണ് ആരാധകര്‍. ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്യാപിറ്റല്‍സിന് ഒന്നാം ക്വാളിഫയറിലും രണ്ടാം ക്വാളിഫയറിലും കാലിടറുകയായിരുന്നു. മല്‍സരശേഷം ഡല്‍ഹി ക്യാംപ് ശോകമൂകമായിരുന്നു. ക്യാപ്റ്റന്‍ ഋഷഭ് പന്ത് കണ്ണീരില്‍ കുതിര്‍ന്നാണ് ഗ്രൗണ്ട് വിട്ടത്. അവസാന ഓവറിലെ അഞ്ചാമത്തെ പന്തില്‍ രാഹുല്‍ ത്രിപാഠി സിക്‌സര്‍ പറത്തിയ നിമിഷത്തിലാണ് ക്യാപ്റ്റന്‍ കരഞ്ഞത്. മുന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും കരഞ്ഞാണ് കളം വിട്ടത്. ഏറ്റവും കൂടുതല്‍ കിരീട സാധ്യതയുള്ള ടീമായിരുന്നു കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പ് കൂടിയായ ഡല്‍ഹി. എന്നാല്‍ രണ്ട് മല്‍സരങ്ങളിലും ഫിനിഷിങില്‍ അവര്‍ക്ക് കാലിടറുകയായിരുന്നു.


മറുവശത്ത് മൂന്നാം ഫൈനലിലേക്ക് കടന്നതിന്റെ ആവശേത്തിലാണ് കൊല്‍ക്കത്ത. ഏഴ് വര്‍ഷത്തിന് ശേഷമാണ് കെകെആര്‍ ഐപിഎല്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. വലിയ കേക്ക് മുറിച്ചായിരുന്നു അവരുടെ ആഘോഷം. സ്റ്റാര്‍ പ്ലെയര്‍ വെങ്കിടേഷ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, നിതേഷ് റാണ എന്നിവര്‍ ചേര്‍ന്നായിരുന്നു കേക്ക് മുറിച്ചത്. 2012ലും 2014ലും ആണ് മുമ്പ് കൊല്‍ക്കത്ത ഫൈനലില്‍ പ്രവേശിച്ചത്. രണ്ട് തവണയും കിരീടവുമായാണ് കൊല്‍ക്കത്ത മടങ്ങിയത്.




Next Story

RELATED STORIES

Share it