Cricket

ഇംഗ്ലണ്ട് പര്യടനത്തിനുമില്ല; കെ എല്‍ രാഹുല്‍ ജര്‍മ്മനിയില്‍

ജൂലായ് അവസാനം നടക്കുന്ന വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി താരം ടീമില്‍ തിരിച്ചെത്തും.

ഇംഗ്ലണ്ട് പര്യടനത്തിനുമില്ല; കെ എല്‍ രാഹുല്‍ ജര്‍മ്മനിയില്‍
X

മുംബൈ: പരിക്കേറ്റ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും പുറത്ത്. താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്ന് ബിസിസിഐ വ്യക്തമാക്കി.താരം പൂര്‍ണ്ണ ഫിറ്റ്‌നെസ് കൈവരിച്ചിട്ടില്ലെന്നും ജര്‍മ്മനിയില്‍ കൂടുതല്‍ ചികില്‍സയില്‍ തുടരുമെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ താരത്തിന് ദക്ഷിണാഫ്രിക്കന്‍ പരമ്പരയും നഷ്ടമായിരുന്നു. ജൂലായ് അവസാനം നടക്കുന്ന വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി താരം ടീമില്‍ തിരിച്ചെത്തും.




Next Story

RELATED STORIES

Share it