Cricket

ട്രോളിനു മറുട്രോള്‍; ന്യൂസിലന്റ് പോലിസിനെയും വിടാതെ കേരളാ പോലിസ്

കേരള പോലിസിന്റെ ഇത്തവണത്തെ ട്രോള്‍ പ്രഹരമേറ്റത് ന്യൂസിലന്റിലെ ഈസ്റ്റേണ്‍ ജില്ലാ പോലിസാണ്

ട്രോളിനു മറുട്രോള്‍; ന്യൂസിലന്റ് പോലിസിനെയും വിടാതെ കേരളാ പോലിസ്
X

കോഴിക്കോട്: കേരള പോലിസിന്റെ ട്രോള്‍പ്രഹരം കിട്ടാത്തവര്‍ കുറവാണ്. കുറിക്ക് കൊള്ളുന്ന മറുപടിയുമായി സൈബര്‍ ലോകത്ത് പാറിക്കളിക്കുന്ന കേരള പോലിസിന്റെ ഇത്തവണത്തെ ട്രോള്‍ പ്രഹരമേറ്റത് ന്യൂസിലന്റിലെ ഈസ്റ്റേണ്‍ ജില്ലാ പോലിസാണ്. ന്യൂസിലന്‍ഡ് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് മുന്നില്‍ തുടര്‍ച്ചയായി രണ്ടു കളി തോറ്റപ്പോള്‍ സ്വന്തം ടീമിനെ ട്രോളി ന്യൂസിലാന്‍ഡ് ഈസ്‌റ്റേണ്‍ ജില്ലാ പോലിസ് ഫേസ്ബുക്ക് പേജില്‍ നല്‍കിയ ട്രോളിനാണ് അതേ നാണയത്തില്‍ തിരിച്ചടിച്ച് കേരള പോലിസ് കൈയ്യടി വാങ്ങിയത്. നിഷ്‌കളങ്കരായ ന്യൂസിലന്റുകാരെ അവരുടെ രാജ്യത്ത് പര്യടനത്തിനെത്തിയ ഒരു കൂട്ടം വിദേശികള്‍ തല്ലിച്ചതക്കുന്നുണ്ടെന്നും ബാറ്റും ബോളുമായി പോവുന്ന ഇത്തരത്തിലുള്ളവരെ കണ്ടാല്‍ മുന്‍കരുതലെടുക്കണമെന്നുമാണ് ഈസ്‌റ്റേണ്‍ പോലിസ് ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചിത്രവും ചേര്‍ത്തായിരുന്നു ട്രോള്‍. തുടര്‍ന്ന് നടന്ന മൂന്ന് കളികളില്‍ രണ്ടെണ്ണവും ജയിച്ചു 4-1 നു ഇന്ത്യ പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് കേരള പോലിസ് ട്രോളുമായെത്തിയത്. നിഷ്‌കളങ്കരായ ന്യൂസിലന്റുകാരെ ഒരു കൂട്ടം ഇന്ത്യക്കാര്‍ തല്ലിച്ചതച്ചതായി കേള്‍ക്കുണ്ടെന്നും അത് കിവി ജ്യൂസ് ഇഷ്ടപ്പെടുന്ന നീല വസ്ത്രധാരികളായ ഒരു കൂട്ടം ആള്‍ക്കാരാണെന്നു കണ്ടെത്തിയതായും പോലിസ് പറയുന്നു.മൗങ്കനായില്‍ നിന്നും അതിനുള്ള കപ്പ് എടുത്തിട്ടുണ്ട്. വെല്ലിങ്ടണിലും ഓക്‌ലാന്റിലും ഹാമില്‍ട്ടണിലും വച്ച് കിവീസിന്റെ ജ്യൂസ് എടുക്കാന്‍ അവര്‍ തയ്യാറാണെന്നും കാണിച്ച് ട്രോഫിയുമായിരിക്കുന്ന കോഹ്‌ലിപ്പടയുടെ ചിത്രമാണ് കേരള പോലിസ് പങ്കുവച്ചത്. നിരവധി പേരാണ് കേരള പോലിസിന്റെ ട്രോള്‍ ഷെയര്‍ ചെയ്തത്.




Next Story

RELATED STORIES

Share it