ടിനു യോഹന്നാന്‍ കേരള സീനിയര്‍ ക്രിക്കറ്റ് ടീം കോച്ച്
ഓണ്‍ലൈനില്‍ നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയുമായുള്ള കൂടിയാലോചനക്ക് ശേഷമാണ് തീരുമാനം എടുത്തത്. കേരളത്തിന്റെ മറ്റ് ജൂനിയര്‍ ടീമുകളുടെ കോച്ച്മാരെ തീരുമാനിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഭാരവാഹികളെ ചുമതലപ്പെടുത്തി

കൊച്ചി: കേരള സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനെ തിരഞ്ഞെടുത്തു. ഓണ്‍ലൈനില്‍ നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയുമായുള്ള കൂടിയാലോചനക്ക് ശേഷമാണ് തീരുമാനം എടുത്തത്. കേരളത്തിന്റെ മറ്റ് ജൂനിയര്‍ ടീമുകളുടെ കോച്ച്മാരെ തീരുമാനിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഭാരവാഹികളെ ചുമതലപ്പെടുത്തി.സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ തുറക്കാനും ജനറല്‍ ബോഡി തീരുമാനിച്ചു.
അന്തര്‍ ജില്ലാ, സോണ്‍, ലീഗ് മല്‍സരങ്ങള്‍ പുനക്രമീകരിക്കാന്‍ ഭാരവാഹികളെ ചുമതലപെടുത്തി. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് ജില്ലാ ലീഗ് മല്‍സരങ്ങള്‍് നടത്തിയതിനു ശേഷം നടത്താന്‍ തീരുമാനിച്ചു. ഈ ജില്ലകളില്‍ നിലവില്‍ ഉള്ള ഭാരവാഹികളും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അടുത്ത തിരഞ്ഞെടുപ്പുവരെ തുടരും.കൊവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജനറല്‍ ബോഡി യോഗം ചേര്‍ന്നത്.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT