Cricket

പുതുവര്‍ഷത്തില്‍ വെടിക്കെട്ടിനൊരുങ്ങി നാളെ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരേ

പുതുവര്‍ഷത്തില്‍ വെടിക്കെട്ടിനൊരുങ്ങി നാളെ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരേ
X

ഗുവഹാത്തി: 2020 ല്‍ വിജയതുടക്കം മോഹിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാളെ -ശ്രീലങ്കയ്‌ക്കെതിരേ. മൂന്ന് മല്‍സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയ്ക്കാണ് നാളെ ഗുവഹാത്തിയില്‍ തുടക്കമാവുന്നത്. പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയ ജസ്പ്രീത് ബുംറയിലേക്കും ശിഖര്‍ ധവാനിലേക്കുമാണ് എല്ലാ കണ്ണുകളും. പുതുവര്‍ഷത്തില്‍ മികച്ച തുടക്കം പ്രതീക്ഷിച്ചാണ് ഇരുവരും ഇറങ്ങുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരേ വന്‍ പ്രതിഷേധം അരങ്ങേറുന്നതിനാല്‍ വന്‍ സുരക്ഷയിലാണ് മല്‍സരം നാളെ നടക്കുക.

ടീം ഇന്ത്യ; വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡേ, സഞ്ജു സാംസണ്‍, ഋഷഭ് പന്ത്, ശിവം ഡുബേ, യുസ് വേന്ദ്ര ചാഹല്‍, കുല്‍ദ്ദീപ് യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ശ്രാദുല്‍ ഠാക്കൂര്‍, നവദീപ് സെയ്‌നി, വാഷിങ്ടണ്‍.

Next Story

RELATED STORIES

Share it