ടെസ്റ്റില്‍ 600 വിക്കറ്റ് നേടുന്ന ആദ്യ ഫാസ്റ്റ് ബൗളറായി ആന്‍ഡേഴ്‌സണ്‍
സ്പിന്‍ ബൗളര്‍മാരായ മുത്തയ്യാ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ എന്നിവര്‍ നേരത്തെ 600 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു.

വെയ്ല്‍സ്: ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് നേടുന്ന ആദ്യ ഫാസ്റ്റ് ബൗളറായി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍. പാകിസ്താനെതിരായ ടെസ്റ്റ് ക്രിക്കറ്റിന്റെ അവസാന ദിവസമാണ് ആന്‍ഡേഴ്‌സണ്‍ പുതിയ റെക്കോഡ് നേടിയത്. പാകിസ്താന്‍ ക്യാപ്റ്റന്‍ അസഹര്‍ അലിയെ പുറത്താക്കിയതോടെയാണ് ആന്‍ഡേഴ്‌സണ്‍ 600 വിക്കറ്റ് നേടിയത്.
സ്പിന്‍ ബൗളര്‍മാരായ മുത്തയ്യാ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ എന്നിവര്‍ നേരത്തെ 600 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. പാകിസ്താനെതിരായ ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് താരം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കാനിരിക്കെ ആയിരുന്നു. ഇതിനിടെയാണ് ആന്‍ഡേഴ്‌സണ്‍ രണ്ടും മൂന്നും ടെസ്റ്റുകളില്‍ മികച്ച പ്രകടനവുമായി തിരിച്ചു വന്നത്. അടുത്ത ലക്ഷ്യം 700 വിക്കറ്റ് നേട്ടമാണെന്ന് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. വോണിനും മുത്തയ്യാ മുരളീധരനും ഒപ്പം 700 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മുരളീധരന്‍ ടെസ്റ്റില്‍ 800 ഉം വോണ്‍ 708 ഉം വിക്കറ്റ് നേടിയിട്ടുണ്ട്.
RELATED STORIES
സ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMT