Cricket

ഐപിഎല്‍: ഡല്‍ഹിയെ തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഒന്നാമത്

ഐപിഎല്‍: ഡല്‍ഹിയെ തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഒന്നാമത്
X

ഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്ലില്‍ ഒന്നാമതെത്തി. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഒരോവറും മൂന്ന് പന്തും ശേഷിക്കെ ഹൈദരാബാദ് നേടിയെടുത്തു(131/5) . ജോണി ബെയര്‍‌സ്റ്റോയുടെ ബാറ്റിങ് പ്രകടനമാണ് ഹൈദരാബാദിന് തുണയായത്. 28 പന്തില്‍ നിന്ന് 48 റണ്‍സാണ് ജോണി നേടിയത്. വിജയ് ശങ്കര്‍ 16 ഉം മുഹമ്മദ് നബി 17 ഉം റണ്‍സെടുത്തു. 9 പന്തില്‍ നിന്നാണ് നബി 17 റണ്‍സെടുത്തത്. നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് നബി, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരുടെ ബൗളിങ് മികവിലാണ് സണ്‍റൈസേഴ്‌സ് ഡല്‍ഹിയെ പിടിച്ചുകെട്ടിയത്. മൂവരും രണ്ടു വിക്കറ്റ് വീതം നേടി.

ഡല്‍ഹിക്കു വേണ്ടി ശ്രേയസ് അയ്യര്‍ 43 ഉം അക്‌സര്‍ പട്ടേല്‍ 23 ഉം റണ്‍സെടുത്തു. പൃഥ്വി ഷാ(11), ശിഖര്‍ ധവാന്‍(12), ക്രിസ് മോറിസ്(17), എന്നിവര്‍ രണ്ടക്കം കടന്നെങ്കിലും ഹൈദരാബാദ് ബൗളിങിന് മുന്നില്‍ തകരുകയായിരുന്നു.

20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ ഡല്‍ഹിക്ക് കഴിഞ്ഞുള്ളൂ. ലീഗില്‍ ഹൈദരാബാദിന് താഴെ കിങ്‌സ് ഇലവന്‍ പഞ്ചാബും അതിന് പിന്നില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണുള്ളത്. കിങ്‌സ് ഇലവനും ചെന്നൈയ്ക്കും ഹൈദരാബാദിനെ പോലെ ആറ് പോയിന്റാണുള്ളത്. എന്നാല്‍ മികച്ച ശരാശരിയുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു.

Next Story

RELATED STORIES

Share it