Cricket

ഐപിഎല്‍ പുനരാരംഭിക്കല്‍; ബിസിസിഐ യോഗം ഇന്ന് ചേരും

ഐപിഎല്‍ പുനരാരംഭിക്കല്‍; ബിസിസിഐ യോഗം ഇന്ന് ചേരും
X

കറാച്ചി: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 18ാം പതിപ്പ് പുനരാരംഭിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ യോഗം ഇന്ന് ചേരും. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 'യുദ്ധം അവസാനിച്ചു. എന്നാല്‍ പുതിയ സാഹചര്യങ്ങള്‍ ഐപിഎല്‍ അധികൃതരുമായി ബിസിസിഐയുമായി ചര്‍ച്ച ചെയ്യും. അതിന് ശേഷം ഐപിഎല്‍ പുനരാരംഭിക്കാനുള്ള മികച്ച സമയം കണ്ടെത്തും,' രാജീവ് ശുക്ല വ്യക്തമാക്കി.

ഐപിഎല്‍ ദക്ഷിണേന്ത്യന്‍ നഗരങ്ങളായ ചെന്നൈ, ഹൈദരാബാദ്, ബെം?ഗളൂരു എന്നിവടങ്ങളിലായി നടത്തുന്നതിലും ബിസിസിഐ വൈസ് പ്രസിഡന്റ് പ്രതികരിച്ചു. 'യുദ്ധം തുടരുകയാണെങ്കില്‍ ഒരുപക്ഷേ അത്തരമൊരു സാധ്യത പരിശോധിക്കേണ്ടി വരും-ശുക്ല വ്യക്തമാക്കി.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 16 മത്സരങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ടൂര്‍ണമെന്റ് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നത്. ഐപിഎല്ലില്‍ കളിക്കുന്ന വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. എങ്കിലും താരങ്ങള്‍ തയ്യാറായി ഇരിക്കണമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കുമെന്നും ബിസിസിഐ സൂചന നല്‍കിയിരുന്നു. ജൂണ്‍ മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ആരംഭിക്കുമെന്നതിനാല്‍ പരമാവധി ഈ മാസം തന്നെ ഐപിഎല്‍ പൂര്‍ത്തിയാക്കാനാവും ബിസിസിഐ ശ്രമം.





Next Story

RELATED STORIES

Share it