ഐ പി എല്‍; വീണ്ടും ചെന്നൈ ദുരന്തം; രാജസ്ഥാന് ജയം
48 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാനെ ജയിച്ചുകയറ്റിയത്.

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തോല്‍വി. രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ് ചെന്നൈയുടെ തോല്‍വി. തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ജയത്തോടെ റോയല്‍സ് പ്ലേ ഓഫ് സാധ്യതയ്ക്ക് നിറംകൂട്ടി. ചെന്നൈ ഉയര്‍ത്തിയ 125 എന്ന ചെറിയ സ്‌കോര്‍ പിന്‍തുടര്‍ന്ന രാജസ്ഥാന്‍ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 48 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാനെ ജയിച്ചുകയറ്റിയത്. മൂന്നിന് 28 എന്ന നിലയില്‍ രാജസ്ഥാന്‍ തുടക്കത്തില്‍ തകര്‍ന്നിരുന്നു. സ്റ്റോക്കസ്(19), ഉത്തപ്പ (4), സാംസണ്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് തുടക്കത്തില്‍ നഷ്ടമായത്. തുടര്‍ന്ന് സ്മിത്ത് 26 റണ്‍സെടുത്ത് ബട്‌ലര്‍ക്ക് തുണയായി.
ടോസ് നേടിയ ചെന്നൈ ബാറ്റിങ് തിരഞ്ഞെടുത്ത് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കുകയായിരുന്നു. തകര്‍ന്ന ചെന്നൈ നിരയില്‍ സാം കറന്‍(22), ധോണി (28), ജഡേജ (35) എന്നിവര്‍ക്ക് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്.
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMT