Cricket

സണ്‍റൈസേഴ്‌സിനെതിരേ രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം

സണ്‍റൈസേഴ്‌സിനെതിരേ രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം
X

ജയ്പൂര്‍: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് ജയം. ഹൈദരാബാദിന്റെ 160 റണ്‍സ് പിന്തുടര്‍ന്ന റോയല്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. അജിങ്ക്യാ രഹാനെ, ലിയാം ലിവിങ്സ്റ്റണ്‍, സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിങാണ് രാജസ്ഥാന്‍ റോയല്‍സിന് വിജയം നല്‍കിയത്. രഹാനെ 39 ഉം ലിവിങ്‌സറ്റണ്‍ 44 ഉം സഞ്ജു പുറത്താവാതെ 48 ഉം റണ്‍സെടുത്തു. സ്റ്റീവ് സ്മിത്ത് 22 റണ്‍സെടുത്തു. റോയല്‍സിനെ പിടിച്ചുകെട്ടാന്‍ ഹൈദരാബാദ് ബൗളിങിനായില്ല.

ടോസ് നേടിയ രാജസ്ഥാന്‍ ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 160 റണ്‍സെടുത്തു. മനീശ് പാണ്ഡെയായിരുന്നു ഹൈദരാബാദ് ഇന്നിങ്‌സിന്റെ കരുത്ത്. 36 പന്തില്‍ നിന്ന് പാണ്ഡേ 61 റണ്‍സെടുത്തു. വാര്‍ണര്‍ 37 റണ്‍സെടുത്ത് മികച്ച ബാറ്റിങ് കാഴ്ചവച്ചു. കാനെ വില്ല്യംസ് 13 ഉം റാഷ്ദ് ഖാന്‍ 17 ഉം റണ്‍സെടുത്തതൊഴിച്ചാല്‍ ബാക്കിയുള്ളവര്‍ക്കാര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിയാഞ്ഞത് ഹൈദരാബാദിന് തിരിച്ചടിയായി. രാജസ്ഥാന്‍ താരങ്ങളായ വരുണ്‍ ആരോണ്‍, ഓഷ്‌നെറ്റ് തോമസ്, ശ്രേയസ് ഗോപാല്‍, ജയദേവ് ഉന്‍ദക്കത്ത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയാണ് ഹൈദരാബാദ് സ്‌കോര്‍ ചെറിയ നിലയില്‍ ഒതുക്കിയത്.

Next Story

RELATED STORIES

Share it