ഐപിഎല്‍; കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് ആദ്യ ജയം
ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത ആദ്യ ജയം അക്കൗണ്ടിലാക്കിയത്.

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് ജയം. ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത ആദ്യ ജയം അക്കൗണ്ടിലാക്കിയത്. സണ്‍റൈസേഴ്‌സിന്റെ 145 റണ്‍സെന്ന സ്‌കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രണ്ടോവര്‍ ശേഷിക്കെ കൊല്‍ക്കത്ത പിന്‍തുടരുകയായിരുന്നു. 70 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ശുഭ്മാന്‍ ഗില്‍, 42 റണ്‍സെടുത്ത ഇയോന്‍ മോര്‍ഗന്‍ എന്നിവരാണ് കൊല്‍ക്കത്തയുടെ ജയം എളുപ്പമാക്കിയത്. നിതീഷ് റാണാ 26 റണ്‍സെടുത്തു. ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തിരെഞ്ഞടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 142 റണ്‍സെടുത്തു. മനീഷ് പാണ്ഡെ(51), വാര്‍ണര്‍(36), വൃദിമാന്‍ ഷാ (30)എന്നിവര്‍ മാത്രമാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങിയത്. പാറ്റ് കമ്മിന്‍സ് ഫോമിലേക്കുയര്‍ന്ന മല്‍സരമായിരുന്നു കൊല്‍ക്കത്തയുടേത്. ഒരു വിക്കറ്റ് നേടിയ താരം ഒരു റണ്ണൗട്ടും തന്റെ പേരിലാക്കി. മികച്ച ബൗളിങാണ് കമ്മിന്‍സ് ഇന്ന് പുറത്തെടുത്തത്.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള് കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്ഷത്തെ തടവുശിക്ഷ: രാഹുല്ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില് ഒന്നുമുതല് കെട്ടിടനിര്മാണ പെര്മിറ്റ് ഫീസ്...
23 March 2023 8:58 AM GMT