വാര്‍ണറും ബെയര്‍സ്‌റ്റോയും കൊടുങ്കാറ്റായി; ഹൈദരാബാദിന് തകര്‍പ്പന്‍ ജയം

വാര്‍ണറും ബെയര്‍സ്‌റ്റോയും കൊടുങ്കാറ്റായി;  ഹൈദരാബാദിന് തകര്‍പ്പന്‍ ജയം

ഹൈദരാബാദ്: ഡേവിഡ് വാര്‍ണറുടെയും ജോണി ബെയര്‍സ്‌റ്റോയുടെയും തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ ഒമ്പത് വിക്കറ്റ് ജയം. ഇന്ന് നടന്ന മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 159 റണ്‍സ് അഞ്ച് ഓവര്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് സ്വന്തമാക്കി. 38 പന്തില്‍ 67 റണ്‍സെടുത്ത വാര്‍ണറും 43 പന്തില്‍ 80 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയുമാണ് ഹൈദരാബാദിന് കിടിലന്‍ ജയം നല്‍കിയത്. ഇരുവരുടെയും ബാറ്റിങിന് മുന്നില്‍ കൊല്‍ക്കത്താ ബൗളിങ് തകര്‍ന്നു. വാര്‍ണറുടെ വിക്കറ്റ് പൃഥ്വി രാജിനാണ്. നേരത്തെ ടോസ് നേടിയ ഹൈദരാബാദ് കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നൈറ്റ് റൈഡേഴ്‌സ് 159 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ക്രിസ് ലെയ്‌നാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. സുനില്‍ നരേയ്ന്‍ എട്ട് പന്തില്‍ 25 റണ്‍സെടുത്ത് തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചു. പിന്നീട് വന്ന ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. തുടര്‍ന്ന് വന്ന റിങ്കു സിങ് 30 റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് നേടിയ ഖലീല്‍ അഹ്മദും രണ്ട് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറുമാണ് കൊല്‍ക്കത്തയുടെ നടുവൊടിച്ചത്.



RELATED STORIES

Share it
Top