Cricket

ഐപിഎല്‍: സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ക്യാപിറ്റില്‍സ്

ഐപിഎല്‍: സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ക്യാപിറ്റില്‍സ്
X

ന്യൂഡല്‍ഹി: അത്യന്തം ആവേശം വിതറിയ ഡല്‍ഹി ക്യാപിറ്റല്‍സ്- കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് മല്‍സരത്തില്‍ ജയം ഡല്‍ഹിക്കൊപ്പം. ഡല്‍ഹി സൂപ്പര്‍ ഓവറില്‍ മൂന്ന് റണ്‍സിന് ജയം സ്വന്തമാക്കുകയായിരുന്നു. കൊല്‍ക്കത്ത ഉയര്‍ത്തിയ 185 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത ഓവറില്‍ 185 റണ്‍സെടുത്ത് മല്‍സരം സമനിലയില്‍ ആവുകയായിരുന്നു. തുടര്‍ന്ന് അമ്പയര്‍ സൂപ്പര്‍ ഓവര്‍ വിധിക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ കൊല്‍ക്കത്തയ്ക്കായി പന്തെറിഞ്ഞത് പ്രസീദ് കൃഷ്ണ. ആറു പന്തില്‍ ഡല്‍ഹി നേടിയത് 10 റണ്‍സ്. ഇതോടെ കൊല്‍ക്കത്തയുടെ ലക്ഷ്യം 11 റണ്‍സ്. തുടര്‍ന്ന് ഡല്‍ഹിക്കായി പന്തെറിയാന്‍ വന്നത് റബാദെയാണ്. തന്റെ ഓവറില്‍ ഏഴ് റണ്‍സ് വിട്ട് കൊടുത്ത് ഒരു വിക്കറ്റും നേടി റബാദെ ഡല്‍ഹിക്ക് വിജയം സമ്മാനിച്ചു. 185 റണ്‍സ് ലക്ഷ്യത്തിലേക്ക് കുതിച്ച ഡല്‍ഹിക്ക് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ആറു റണ്‍സായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയുടെ കുല്‍ദീപ് യാദവിന്റെ ഓവറില്‍ ഡല്‍ഹി രണ്ട് വിക്കറ്റ് നേടി അഞ്ച് റണ്‍സെടുക്കുകയായിരുന്നു. ഇതോടെ മല്‍സരം സമനിലയിലായി. തുടര്‍ന്നാണ് സൂപ്പര്‍ ഓവര്‍ വന്നത്. ഈ സീസണിലെ ഐപിഎല്ലിലെ സെഞ്ചുറിക്കരികില്‍ (99) വിക്കറ്റ് നഷ്ടപ്പെട്ട പൃഥ്വി ഷായും ശ്രേയസ്സ് അയ്യരും(43) ചേര്‍ന്നാണ് ഡല്‍ഹിയെ കരകയറ്റിയത്. പൃഥ്വിയുടെ സെഞ്ചുറി നഷ്ടപ്പെട്ട രൂപത്തിലാണ് ഡല്‍ഹിയുടെ ആദ്യ ഭാഗ്യപരീക്ഷണം എത്തിയത്. 55 പന്തില്‍ നിന്നാണ് പൃഥ്വിയുടെ ഇന്നിങ്‌സ്. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 185 റണ്‍സെടുത്തത്. ഡല്‍ഹി ആറ് വിക്കറ്റ് നഷ്ടത്തിലാണ് സമനില നേടിയത്. നേരത്തെ ടോസ് നേടിയ ഡല്‍ഹി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോപ് ഓര്‍ഡര്‍ ബാറ്റ്‌സമാന്‍മാര്‍ തകര്‍ന്ന് കൊണ്ടായിരുന്നു കൊല്‍ക്കത്തയുടെ ബാറ്റിങ്. തുടര്‍ന്ന് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക് 36 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ചുറി നേടി ടീമിനെ കരകയറ്റി. ആന്ദ്രേ റസലും മറുവശത്ത് വെടിക്കെട്ട് പ്രകടനം നടത്തി കാര്‍ത്തിക്കിന് തുണയായി. 28 പന്തില്‍ നിന്നാണ് റസല്‍ 62 നേടിയത്. ആറ് സിക്‌സും നാല് ഫോറും അടങ്ങുന്നതാണ് റസ്സലിന്റെ ഇന്നിങ്‌സ്. പിന്നീട് വന്ന പിയൂഷ് ചൗളയക്കും കുല്‍ദീപ് യാദവിനും സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ ചലനം നടത്താനായിട്ടില്ല. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഹര്‍ഷ് പട്ടേല്‍ രണ്ട് വിക്കറ്റ് നേടി.

Next Story

RELATED STORIES

Share it