Latest News

ഡല്‍ഹിയില്‍ താപനില താഴ്ന്നു; വായു ഗുണനിലവാരം 'മോശം' വിഭാഗത്തില്‍

ഡല്‍ഹിയില്‍ താപനില താഴ്ന്നു; വായു ഗുണനിലവാരം മോശം വിഭാഗത്തില്‍
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്ന് കുറഞ്ഞ താപനില 11.8 ഡിഗ്രി സെല്‍ഷ്യസായി രേഖപ്പെടുത്തി. ഇത് സീസണിലെ ശരാശരിയേക്കാള്‍ 2.4 ഡിഗ്രി കുറവാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകല്‍ സമയത്ത് ശക്തമായ കാറ്റ് വീശാനിടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പരമാവധി താപനില 24.8 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സാധാരണയേക്കാള്‍ 1.5 ഡിഗ്രി കൂടുതലാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാവിലെ 8.30ന് ആപേക്ഷിക ആര്‍ദ്രത 82 ശതമാനമായി രേഖപ്പെടുത്തി.

അതേസമയം, നഗരത്തിലെ വായു ഗുണനിലവാരം വീണ്ടും ആശങ്കാജനകമായി. രാവിലെ 9 മണിക്ക് വായു ഗുണനിലവാര സൂചിക 214 ആയി രേഖപ്പെടുത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. ഇതോടെ വായു ഗുണനിലവാരം 'മോശം' വിഭാഗത്തിലായി.

സിപിസിബിയുടെ മാനദണ്ഡപ്രകാരം 0 മുതല്‍ 50 വരെ 'നല്ലത്', 51 മുതല്‍ 100 വരെ 'തൃപ്തികരം', 101 മുതല്‍ 200 വരെ 'മിതമായത്', 201 മുതല്‍ 300 വരെ 'മോശം', 301 മുതല്‍ 400 വരെ 'വളരെ മോശം', 401 മുതല്‍ 500 വരെ 'ഗുരുതരം' എന്നിങ്ങനെയാണ് വായു ഗുണനിലവാരം വര്‍ഗ്ഗീകരിക്കുന്നത്.

Next Story

RELATED STORIES

Share it