Cricket

ഗെയ്ല്‍ ബാറ്റിങിന് ധവാനും ശ്രേയസ്സും മറുപടി നല്‍കി; ജയം ഡല്‍ഹിക്ക്

ഗെയ്ല്‍ ബാറ്റിങിന് ധവാനും ശ്രേയസ്സും മറുപടി നല്‍കി; ജയം ഡല്‍ഹിക്ക്
X

ന്യൂഡല്‍ഹി: പഞ്ചാബ് കിങ്‌സ് ഇലവന്‍ താരം ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് ബാറ്റിങിന് ഡല്‍ഹിയുടെ ധവാനും ശ്രേയസ്സും മറുപടി നല്‍കിയപ്പോള്‍ ജയം ക്യാപിറ്റല്‍സിന് സ്വന്തം. കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 163 റണ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ശേഷിക്കെയാണ് ഡല്‍ഹി നേടിയത്. ശിഖര്‍ ധവാനും (41 പന്തില്‍ 56 റണ്‍സ്) ശ്രേയസ്സ് അയ്യരും (49 പന്തില്‍ 58 റണ്‍സ്) ചേര്‍ന്നാണ് ഡല്‍ഹിക്ക് വിജയമൊരുക്കിയത്. കോളിങ് ഗ്രാം 19 റണ്‍സെടുത്തു. റിഷഭ് പന്ത്, പൃഥ്വി ഷാ എന്നിവര്‍ക്ക് കാര്യമായ റണ്‍സ് കൂട്ടിച്ചേര്‍ക്കാനായില്ല. ഹര്‍ഡസ് വില്‍ ജോണ്‍ പഞ്ചാബിനായി രണ്ട് വിക്കറ്റ് നേടി.

നേരത്തെ ടോസ് നേടിയ ഡല്‍ഹി പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ്‌ഗെയല്‍ തന്നെയായിരുന്നു പഞ്ചാബ് ഇന്നിങ്‌സിന്റെ ആകര്‍ഷണം. 37 പന്തില്‍ നിന്ന് ഗെയല്‍ 69 റണ്‍സാണ് നേടിയത്. അഞ്ച് സിക്‌സറടങ്ങുന്നതാണ് ഗെയ്‌ലിന്റെ ഇന്നിങ്‌സ്. മന്‍ദീപ് സിങ്(30), അശ്വിന്‍(16), ഹര്‍പ്രീത് ബ്രാര്‍ (20) എന്നിവര്‍ പഞ്ചാബിനായി രണ്ടക്കം കടന്നു. സന്ദീപ് മൂന്നും കഗിസോ റബാദ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടും വിക്കറ്റ് വീതം നേടിയതാണ് ഡല്‍ഹിക്ക് തുണയായത്. മൂവരുടെയും ബൗളിങ് പ്രകടനമാണ് പഞ്ചാബിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

Next Story

RELATED STORIES

Share it