ഹാട്രിക്കുമായി സാം; ജയം കിങ്‌സ് ഇലവന്‍ പഞ്ചാബിന്
ഹാട്രിക്ക് പ്രകടനവുമായി സാം കറന്‍ നാല് വിക്കറ്റ് നേടിയ മല്‍സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 14 റണ്‍സ് ജയം. ജയിക്കാന്‍ 167 റണ്‍സ് വേണ്ടിയിരുന്ന ഡല്‍ഹി 19.2 ഓവറില്‍ 152 റണ്‍സിന് പുറത്താവുകയായിരുന്നു.

മൊഹാലി: ഹാട്രിക്ക് പ്രകടനവുമായി സാം കറന്‍ നാല് വിക്കറ്റ് നേടിയ മല്‍സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 14 റണ്‍സ് ജയം. ജയിക്കാന്‍ 167 റണ്‍സ് വേണ്ടിയിരുന്ന ഡല്‍ഹി 19.2 ഓവറില്‍ 152 റണ്‍സിന് പുറത്താവുകയായിരുന്നു.അവസാന ഓവറുകളില്‍ മാസ്മരിക ബൗളിങ് കാഴ്ച വച്ച സാം കറന്‍ 11 റണ്‍സ് വിട്ടുകൊടുത്താണ് നാല് വിക്കറ്റ് നേടിയത്. ഹര്‍ഷ് പട്ടേല്‍, കഗിസോ റബാദ, സന്ദീപ് ലാമിഷാനെ, ഇന്‍ഗ്രാം എന്നിവരെയാണ് സാം പുറത്താക്കിയത്. ഒരുവേള വിജയത്തോടടുത്ത ഡല്‍ഹി അവസാന നിമിഷങ്ങളില്‍ വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുകയായിരുന്നു.
അശ്വിനും ഷമിയും രണ്ട് വീക്കറ്റ് വീതമെടുത്തും പഞ്ചാബിന്റെ ജയത്തില്‍ പങ്കാളികളായി. ആദ്യം പഞ്ചാബിനെ ചെറിയ സ്‌കോറില്‍ പിടിച്ചൊതിക്കിയ ഡല്‍ഹിക്ക് സ്വന്തം വിക്കറ്റുകള്‍ സുരക്ഷിതമാക്കാന്‍ കഴിഞ്ഞില്ല. മറുപടി ബാറ്റിങില്‍ ശിഖര്‍ ധവാന്‍(30), ശ്രേയസ് അയ്യര്‍(28), റിഷഭ് പന്ത്(39), കോളിങ് ഇന്‍ഗ്രാം (38) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും വാലറ്റനിര തകര്‍ന്നത് ഡല്‍ഹിക്ക് വിനയായി.
നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു.നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 166 റണ്‍സെടുത്തത്. ക്രിസ് മോറിസ് മൂന്ന് വിക്കറ്റെടുത്തും കഗിസോ റബാദ, സന്ദീപ് ലാമിഷാനെ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തും പഞ്ചാബിനെ ചെറിയ സ്‌കോറില്‍ ഒതുക്കി. എന്നാല്‍ തുടക്കം പാളിപ്പോയ പഞ്ചാബ് ഇന്നിങ്‌സിന് ജീവന്‍ നല്‍കിയത് സര്‍ഫ്രാസ് ഖാന്‍(39), ഡേവിഡ് മില്ലര്‍(43), മന്ദീപ് സിങ്(29), സാം കറന്‍(20) എന്നിവര്‍ ചേര്‍ന്നാണ് .
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT