Cricket

' ചാഹല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍' സഞ്ജുവിന്റെ മറുപടി ഇങ്ങനെ

ട്വീറ്റിന് സഞ്ജു സാംസണ്‍ ആശംസയും നേര്‍ന്നിരുന്നു.

 ചാഹല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജുവിന്റെ മറുപടി ഇങ്ങനെ
X


മുംബൈ: മീറ്റ് ആര്‍ആര്‍ ന്യൂ ക്യാപ്റ്റന്‍-രാജസ്ഥാന്‍ റോയല്‍സിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്ന ട്വീറ്റാണിത്. ഇതിനൊപ്പമുള്ളത് റോയല്‍സിന്റെ പുതിയ സൈനിങായ യുസ്‌വേന്ദ്രചാഹലിന്റെ ചിത്രവും.ട്വീറ്റ കണ്ട ആരാധകര്‍ ഞെട്ടി.മലയാളികളാണ് കൂടുതലും ഞെട്ടിയത്. ട്വീറ്റ് കണ്ട് കൂടുതല്‍ അമ്പരന്നത് റോയല്‍സ് ടീമംഗങ്ങള്‍ തന്നെയാണ്. മലയാളിയായ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ മാറ്റിയെന്നാണ് ആരാധകര്‍ കരുതിയത്. നിമിഷ നേരം കൊണ്ട് 10,000ത്തോളം പേരാണ് ട്വീറ്റ് റീട്വീറ്റ് ചെയ്തത്. പിന്നീടാണ് യഥാര്‍ത്ഥ വസ്തുത പുറത്ത് വന്നത്. രാജസ്ഥാന്‍ ടീം ചാഹലിനെ ഒരു ദിവസത്തേക്ക് അവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിന്റെ അഡ്മിനാക്കുകയായിരുന്നു. കിട്ടിയ അവസരം മുതലെടുത്ത ചാഹല്‍ ഏവരെയും ഞെട്ടിച്ചു. അക്കൗണ്ടില്‍ നിന്ന് ഫുഡ് ഓഡര്‍ ചെയ്തും പുതിയ സീസണില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് താനാണെന്നുമടക്കമുള്ള മറ്റ് ടീറ്റുകളും താരം പോസ്റ്റ് ചെയ്തിരുന്നു. ട്വീറ്റിന് സഞ്ജു സാംസണ്‍ ആശംസയും നേര്‍ന്നിരുന്നു.




Next Story

RELATED STORIES

Share it