Cricket

ഹെറ്റ്‌മെയര്‍ ഷോയില്‍ രാജസ്ഥാന്‍ മുഖം രക്ഷിച്ചു; ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിന് ലക്ഷ്യം 166 റണ്‍സ്

36 പന്തില്‍ 59 റണ്‍സ് നേടിയാണ് ഹെറ്റ്‌മെയര്‍ താരമായത്.

ഹെറ്റ്‌മെയര്‍ ഷോയില്‍ രാജസ്ഥാന്‍ മുഖം രക്ഷിച്ചു; ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിന് ലക്ഷ്യം 166 റണ്‍സ്
X


മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിനെതിരേ 165 റണ്‍സെടുത്തു. ഷിമ്രോണ്‍ ഹെറ്റ്‌മെയറിന്റെ തീപ്പാറും ബാറ്റിങിന്റെ ചുവട് പിടിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്ന് മാന്യമായ സ്‌കോര്‍ നേടിയത്(165-6). 36 പന്തില്‍ 59 റണ്‍സ് നേടിയാണ് ഹെറ്റ്‌മെയര്‍ പുറത്താവാതെ നിന്നത്. ആറ് കൂറ്റന്‍ സിക്‌സുകളാണ് താരം അടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിരയുടെ മുന്‍നിരയില്‍ ദേവ്ദത്ത് പടിക്കല്‍ (29) ഒഴിച്ച് ആര്‍ക്കും ഫോം കണ്ടെത്താനായില്ല. ബട്‌ലര്‍ (13), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(13), വാന്‍ ഡെര്‍ ഡുസ്സന്‍ (4) എന്നിവര്‍ പെട്ടെന്ന് പുറത്തായിരുന്നു. 28 റണ്‍സെടുത്ത് അശ്വിനും ഹെറ്റമെയറിന് പിന്‍തുണ നല്‍കി.


ക്യഷ്ണപ്പാ ഗൗതം, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റിസിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it