Cricket

ശ്രേയസിനെ ഡല്‍ഹിയും ഇഷാനെ മുംബൈയും ചാഹലിനെ ബെംഗളൂരുവും കൈവിട്ടു

ചെന്നൈ മഹേന്ദ്ര സിങ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, ഋതുരാജ് ഗെയ്ക്ക്‌വാദ് എന്നിവരെ നിലനിര്‍ത്തി.

ശ്രേയസിനെ ഡല്‍ഹിയും ഇഷാനെ മുംബൈയും ചാഹലിനെ ബെംഗളൂരുവും കൈവിട്ടു
X


മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ റിലീസ് ചെയ്തു. അടുത്ത സീസണില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റില്‍ നിന്നാണ് അയ്യര്‍ പുറത്തായത്. നിലവിലെ ക്യാപ്റ്റന്‍ ഋഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്ററിച്ച് നോര്‍ക്കിയ എന്നിവരയാണ് ഡല്‍ഹി നിലനിര്‍ത്തിയത്.


മുംബൈ ഇന്ത്യന്‍സ് ഇത്തവണ നാല് പേരെ നിലനിര്‍ത്തി. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ, സുര്യകുമാര്‍ യാദവ്, കീറണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ എന്നിവരെയാണ് ടീം നിലനിര്‍ത്തിയത്. ഇഷാന്‍ കിഷനെ ടീം റിലീസ് ചെയ്തു. കൂടാതെ പാണ്ഡെ സഹോദരന്‍മാരെയും മുംബൈ കൈവിട്ടു.


റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് നിലനിര്‍ത്തിയത്. ടീമിന്റെ പ്രധാന ബൗളറായ യുസ്‌വേന്ദ്ര ചാഹലിനെ ആര്‍സിബി റിലീസ് ചെയ്തു.


നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, ഋതുരാജ് ഗെയ്ക്ക്‌വാദ് എന്നിവരെ നിലനിര്‍ത്തി.




Next Story

RELATED STORIES

Share it