Cricket

ഐപിഎല്‍; പ്ലേ ഓഫ് പ്രതീക്ഷ കാത്ത് കെകെആര്‍

ഇഷാന്‍ കിഷന്‍ (51) മാത്രമാണ് മുംബൈയ്ക്കായി തിളങ്ങിയത്.

ഐപിഎല്‍; പ്ലേ ഓഫ് പ്രതീക്ഷ കാത്ത് കെകെആര്‍
X

മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ കാത്ത് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്. നിര്‍ണ്ണായക മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 52 റണ്‍സിന്റെ ജയമാണ് കൊല്‍ക്കത്ത നേടിയത്. 166 എന്ന ലക്ഷ്യത്തിലേക്ക് കുതിച്ച മുംബൈയെ 17.3 ഓവറില്‍ 113 റണ്‍സിന് കെകെആര്‍ പുറത്താക്കി.മൂന്ന് വിക്കറ്റുമായി കമ്മിന്‍സും രണ്ട് വിക്കറ്റുമായി റസ്സലും നൈറ്റ് റൈഡേഴ്‌സിനായി തിളങ്ങി. ഇഷാന്‍ കിഷന്‍ (51) മാത്രമാണ് മുംബൈയ്ക്കായി തിളങ്ങിയത്.


നേരത്തെ വെങ്കിടേഷ് അയ്യര്‍ (43), നിതേഷ് റാണ(43), രഹാനെ(25), റിങ്കു സിങ്(23) എന്നിവരുടെ ബാറ്റിങ് മികവിലാണ് കൊല്‍ക്കത്ത 165 റണ്‍സ് നേടിയത്. 10 റണ്‍സ് വിട്ടുകൊടുത്ത് ജസ്പ്രീത് ബുംറ മുംബൈയ്ക്കായി അഞ്ച് വിക്കറ്റ് നേടിയിരുന്നു. തുടര്‍ന്നുള്ള എല്ലാ മല്‍സരങ്ങളും ജയിച്ചാല്‍ മാത്രമേ കെകെആറിന് പ്ലേ ഓഫിനായി നേരിയ പ്രതീക്ഷ പുലര്‍ത്താനാവൂ.




Next Story

RELATED STORIES

Share it