Cricket

ഐപിഎല്‍; താരങ്ങളെ സ്വന്തമാക്കാന്‍ പുതിയ ഫ്രാഞ്ചൈസികള്‍ക്ക് 31 വരെ സമയം

നേരത്തെ ഡിസംബര്‍ 25വരെ ആയിരുന്നു ഫ്രാഞ്ചൈസികള്‍ക്ക് അനുവദിച്ച സമയം.

ഐപിഎല്‍; താരങ്ങളെ സ്വന്തമാക്കാന്‍ പുതിയ ഫ്രാഞ്ചൈസികള്‍ക്ക് 31 വരെ സമയം
X


മുംബൈ: പുതിയ മൂന്ന് താരങ്ങളെ വീതം സൈന്‍ ചെയ്യാന്‍ ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസികളായ ലക്‌നൗ, അഹ്മദാബാദ് ടീമുകള്‍ക്ക് ജനുവരി 31 വരെ സമയം അനുവദിച്ച് ബിസിസിഐ. ഇതില്‍ അഹ്മദാബാദ്(സിവിസി) ഫ്രാഞ്ചൈസി അടുത്ത ആഴ്ചയോടെ മൂന്ന് താരങ്ങളെ ഒപ്പ് വയ്ക്കും.എന്നാല്‍ താരങ്ങളുടെ പേര് പുറത്ത് വിട്ടിട്ടില്ല. ലക്‌നൗ ഫ്രാഞ്ചൈസി കെ രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്ദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഫെബ്രുവരി 12, 13 തിയ്യതികളായി നടക്കുന്ന മെഗാ ലേലത്തിന് മുമ്പ് താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്. നേരത്തെ ഡിസംബര്‍ 25വരെ ആയിരുന്നു ഫ്രാഞ്ചൈസികള്‍ക്ക് അനുവദിച്ച സമയം.




Next Story

RELATED STORIES

Share it