Cricket

ഐപിഎല്‍; പ്ലേ ഓഫിലെത്തുന്ന ആദ്യ ടീം ഗുജറാത്ത് ടൈറ്റന്‍സ്

നാല് വിക്കറ്റെടുത്ത റാഷിദ് , രണ്ട് വിക്കറ്റെടുത്ത യഷ് എന്നിവരാണ് ജിടിയ്ക്ക് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പുറത്തെടുത്തത്.

ഐപിഎല്‍; പ്ലേ ഓഫിലെത്തുന്ന ആദ്യ ടീം ഗുജറാത്ത് ടൈറ്റന്‍സ്
X


മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യടീമായി ഗുജറാത്ത് ടൈറ്റന്‍സ്. ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിന് മേല്‍ 62 റണ്‍സിന്റെ ആധികാരിക ജയത്തോടെ ഒന്നാം സ്ഥാനത്തെത്തിയാണ് ഗുജറാത്ത് പ്ലേ ഓഫില്‍ കയറിയത്. ബാറ്റിങില്‍ ഗുജറാത്ത് പരാജയപ്പെട്ടെങ്കിലും കിടിലന്‍ ബൗളിങിലൂടെ തിരിച്ചടിക്കുകയായിരുന്നു. 13.5 ഓവറില്‍ 82 റണ്‍സിന് ലഖ്‌നൗവിനെ ജിടി പിടിച്ചുകെട്ടി. നാല് വിക്കറ്റെടുത്ത റാഷിദ് ഖാന്‍, രണ്ട് വിക്കറ്റെടുത്ത യഷ് ദയാല്‍ എന്നിവരാണ് ജിടിയ്ക്ക് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പുറത്തെടുത്തത്. 145 റണ്‍സായിരുന്നു ലഖ്‌നൗവിന്റെ ലക്ഷ്യം.ദീപക് ഹൂഡ(27) മാത്രമാണ് എല്‍എസ്ജി നിരയില്‍ മികച്ച നിന്നത്.


ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് വേണ്ടി ശുഭ്മാന്‍ ഗില്‍ 63 റണ്‍സെടുത്ത് ടോപ് സ്‌കോററായി.ലഖ്‌നൗവിനായി ആവേശ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു.




Next Story

RELATED STORIES

Share it