ഐപിഎല്‍; നൈറ്റ് റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് വമ്പന്‍ ജയം
നാല് വിക്കറ്റ് നേടി കുല്‍ദ്ദീപ് യാദവും മൂന്ന് വിക്കറ്റുമായി ഖലീല്‍ അഹ്മദുമാണ് സൂപ്പര്‍ ബൗളിങ് കാഴ്ചവച്ചത്.

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന ആദ്യ മല്‍സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ 44 റണ്‍സിനാണ് ഡല്‍ഹി വീഴ്ത്തിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അര്‍ദ്ധസെഞ്ചുറിയുമായി (33 പന്തില്‍ 54) പൊരുതിയെങ്കിലും ഫലമുണ്ടായില്ല.216 റണ്‍സ് ലക്ഷ്യത്തിലേക്ക് ഇറങ്ങിയ കെകെആറിനെ രണ്ട് പന്ത് ശേഷിക്കെ 171 റണ്‍സിന് ഡല്‍ഹി പുറത്താക്കി. നാല് വിക്കറ്റ് നേടി കുല്‍ദ്ദീപ് യാദവും മൂന്ന് വിക്കറ്റുമായി ഖലീല്‍ അഹ്മദുമാണ് ഡല്‍ഹിയ്ക്കായി സൂപ്പര്‍ ബൗളിങ് കാഴ്ചവച്ചത്. ശ്രാദ്ദുല്‍ ഠാക്കൂറും രണ്ട് വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് ഡേവിഡ് വാര്‍ണര്‍ (61), പൃഥ്വി ഷാ(51), ഋഷഭ് പന്ത് (27), അക്‌സര്‍ പട്ടേല്‍ (14 പന്തില്‍ 22), ശ്രാദ്ദുല്‍ ഠാക്കൂര്‍ (11 പന്തില്‍ 29) എന്നിവരുടെ ബാറ്റിങ് മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തിരുന്നു.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT