ഐപിഎല്‍; ജിടിയെ ഞെട്ടിച്ച് മുംബൈ ഇന്ത്യന്‍സ്; സീസണില്‍ രണ്ടാം ജയം
രണ്ട് വിക്കറ്റ് നേടി മുരുഗന്‍ അശ്വിന്‍ മുംബൈക്കായി തിളങ്ങി.

മുംബൈ: അനായാസം പ്ലേ ഓഫിലെത്താമെന്ന ഗുജറാത്ത് ടൈറ്റന്‍സിന് വന്‍ തിരിച്ചടി നല്‍കി മുംബൈ ഇന്ത്യന്‍സ്. ജിടിയെ അഞ്ച് റണ്‍സിന് വീഴ്ത്തിയാണ് മുംബൈ വിജയപാതയില്‍ തിരിച്ചെത്തിയത്. ജിടിയുടെ സീസണിലെ രണ്ടാം ജയമാണ്. അവസാന ഓവറിലാണ് ടൈറ്റന്‍സ് ജയം കൈവിട്ടത്. ആറ് വിക്കറ്റ് കൈയ്യിലിരിക്കെ ഗുജറാത്തിന് വേണ്ടത് മൂന്ന് റണ്‍സായിരുന്നു. എന്നാല്‍ ഡാനിയേല്‍ സാംസിന്റെ സൂപ്പര്‍ ബൗളിങില്‍ ഗുജറാത്തിന് നേടാന്‍ കഴിഞ്ഞത് മൂന്ന് റണ്‍സ് മാത്രമായിരുന്നു. ഗുജറാത്തിനായി വൃദ്ധിമാന്‍ സാഹ 55 ഉം ശുഭ്മാന്‍ ഗില്‍ 52ഉം റണ്‍സ് നേടി മികച്ച തുടക്കം നല്‍കിയിരുന്നു. രണ്ട് വിക്കറ്റ് നേടി മുരുഗന്‍ അശ്വിന്‍ മുംബൈക്കായി തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍ (45), രോഹിത്ത് ശര്‍മ്മ (43) എന്നിവര്‍ മുംബൈയ്ക്കായി മികച്ച തുടക്കമാണ് നല്‍കിയത്. പിന്നീട് വന്നവരില്‍ ടിം ഡേവിഡ് മാത്രമാണ് പിടിച്ചു നിന്നത്. താരം 44 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.21 പന്തിലുള്ള താരത്തിന്റെ ഇന്നിങ്‌സ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കി. ടൈറ്റന്‍സിനായി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടി.
RELATED STORIES
ഇസ്രായേലിനെ കളിപ്പിക്കില്ല; ഇന്തോനേഷ്യയുടെ അണ്ടര് 20 ലോകകപ്പ് ആതിഥ്യം ...
30 March 2023 3:36 PM GMTകുറസാവോയെ ഏഴ് ഗോളില് മുക്കി അര്ജന്റീന; മെസ്സിക്ക് ദേശീയ ടീമിനായി...
29 March 2023 4:19 AM GMTയൂറോ കപ്പ് യോഗ്യത 2024; ഫ്രാന്സ് രക്ഷപ്പെട്ടു; നെതര്ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില് ബാങ്ക് വിളിച്ചു; ആയിരങ്ങള് നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്ഡോയ്ക്ക് ഡബിള്; യൂറോ കപ്പ് യോഗ്യതയില് പറങ്കികള്ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര് ആരാധികയുടെ ഉത്തരപേപ്പര് വൈറലായ സംഭവത്തില് അന്വേഷണം
26 March 2023 9:12 AM GMT