Cricket

രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ ചാര്‍ജ്ജില്‍; ബട്‌ലര്‍(116), പടിക്കല്‍ (54), സഞ്ജു(46)

ബട്‌ലറിന് മികച്ച പിന്തുണയുമായി ദേവ്ദത്ത് പടിക്കലും നിന്നു(54).

രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ ചാര്‍ജ്ജില്‍; ബട്‌ലര്‍(116), പടിക്കല്‍ (54), സഞ്ജു(46)
X


മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ രാജസ്ഥാന് റോയല്‍സിന് കൂറ്റന്‍ സ്‌കോര്‍. ജോസ് ബട്‌ലറുടെ സെഞ്ചുറിയുടെ ചുവട്പിടിച്ചാണ്് രാജസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. സീസണിലെ മൂന്നാം സെഞ്ചുറിയുമായാണ് ബട്‌ലര്‍ തിളങ്ങിയത്. 65 പന്തില്‍ താരം 116 റണ്‍സ് നേടി. ഒമ്പത് സിക്‌സും ഒമ്പതും ഫോറും അടങ്ങിയതാണ് ബട്‌ലറുടെ ഇന്നിങ്‌സ്. ബട്‌ലറിന് മികച്ച പിന്തുണയുമായി ദേവ്ദത്ത് പടിക്കലും നിന്നു(54). 35 പന്തിലാണ് പടിക്കലിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ സഞ്ജു സാംസണും ഇന്ന് സൂപ്പര്‍ ഫോമിലെത്തി. 19 പന്ത് നേരിട്ട സഞ്ജു മൂന്ന് സിക്‌സറിന്റെയും അഞ്ച് ഫോറുകളുടെയും അകമ്പടിയോടെ 46 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.




Next Story

RELATED STORIES

Share it