ഐപിഎല്‍; ഡല്‍ഹിയെ വീഴ്ത്തി ബാംഗ്ലൂര്‍ ടോപ് ത്രീയിലേക്ക്
38 പന്തില്‍ 66 റണ്‍സുമായി ഡേവിഡ് വാര്‍ണര്‍ ഒറ്റയ്ക്ക് പൊരുതിയെങ്കിലും ഫലമുണ്ടായില്ല.

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 16 റണ്‍സിന് വീഴ്ത്തി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ജയത്തോടെ ആര്‍സിബി ടോപ് ത്രീയില്‍ കയറി. ഡല്‍ഹിക്ക് വേണ്ടി 38 പന്തില്‍ 66 റണ്‍സുമായി ഡേവിഡ് വാര്‍ണര്‍ ഒറ്റയ്ക്ക് പൊരുതിയെങ്കിലും ഫലമുണ്ടായില്ല. 190 റണ്‍സായിരുന്നു ക്യാപിറ്റല്‍സിന്റെ ലക്ഷ്യം. എന്നാല്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടാനെ ഡല്‍ഹിക്കായുള്ളൂ. 17 പന്തില്‍ ക്യാപ്റ്റന്‍ ഋഷഭ് പന്ത് 34 റണ്‍സെടുത്തു. ആര്‍സിബിയ്ക്ക് വേണ്ടി ഹാസല്‍വുഡ് മൂന്ന് വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 34 പന്തില്‍ 55 റണ്‍സ് നേടിയ മാക്സ്വെല്ലിന്റെയും 34 പന്തില്‍ 66* റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കിന്റെയും അര്‍ദ്ധസെഞ്ചുറിയുടെ മികവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിരുന്നു. ഷഹബാസ് അഹ്‌മദ് 32 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.ടോസ് ലഭിച്ച ഡല്‍ഹി ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു.
RELATED STORIES
യൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMT