ബൗളര്‍മാര്‍ കസറി; ലഖ്‌നൗ ജെയ്ന്റസിന് രണ്ടാം ജയം; സണ്‍റൈസേഴ്‌സിന് വീണ്ടും പരാജയം
രാഹുല്‍ ത്രിപാഠി(44), നിക്കോളസ് പൂരന്‍(34) എന്നിവര്‍ മാത്രമാണ് ഹൈദരാബാദിനായി പൊരുതിയത്.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിന് രണ്ടാം ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 12 റണ്‍സിനാണ് ലഖ്‌നൗവിന്റെ ജയം. ലഖ്‌നൗ ബൗളര്‍മാരാണ് ഇന്ന് ടീമിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. നാല് വിക്കറ്റ് നേടിയ ആവേശ് ഖാനും മൂന്ന് വിക്കറ്റ് നേടിയ ജാസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് നേടിയ ക്രുനാല്‍ പാണ്ഡെയുമാണ് ലഖ്‌നൗവിനെ രക്ഷിച്ചത്.170 റണ്‍സിന്റെ ലക്ഷ്യത്തിലേക്കായി ബാറ്റേന്തിയ സണ്‍റൈസേഴ്‌സ് 157ന് (ഒമ്പത് വിക്കറ്റ്) പോരാട്ടം അവസാനിപ്പിച്ചു.രാഹുല്‍ ത്രിപാഠി(44), നിക്കോളസ് പൂരന്‍(34) എന്നിവര്‍ മാത്രമാണ് ഹൈദരാബാദിനായി പൊരുതിയത്.
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (68), ദീപക് ഹൂഡ(51) എന്നിവര്‍ ചേര്‍ന്നാണ് ലഖ്‌നൗവിനെ കരകയറ്റിയത്. ഹൂഡ 33 പന്തില്‍ 51 റണ്‍സ് താരം നേടി. സണ്‍റൈസേഴ്‌സിനായി വാഷിങ്ടണ്‍ സുന്ദറും ഷെപ്പേര്‍ഡും രണ്ട് വീതം വിക്കറ്റ് നേടി.
RELATED STORIES
കുറസാവോയെ ഏഴ് ഗോളില്‍ മുക്കി അര്‍ജന്റീന; മെസ്സിക്ക് ദേശീയ ടീമിനായി...
29 March 2023 4:19 AM GMTയൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMT