Cricket

ട്വന്റിയില്‍ 400 സിക്‌സറുകള്‍ പറത്തി ഹിറ്റ്മാന് റെക്കോഡ്

രോഹിത്തിന്റെ 227സിക്‌സുകളും പിറന്നത് ഐപിഎല്ലിലാണ്.

ട്വന്റിയില്‍ 400 സിക്‌സറുകള്‍ പറത്തി ഹിറ്റ്മാന് റെക്കോഡ്
X


ഷാര്‍ജ: ട്വന്റി-20യില്‍ അപൂര്‍വ്വ റെക്കോഡുമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ. ട്വന്റി-20 ക്രിക്കറ്റില്‍ 400 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് രോഹിത്ത് ഇന്ന് നേടിയത്. മുംബൈ ഇന്ത്യന്‍സിന്റെ രാജസ്ഥാനെതിരായ മല്‍സരത്തിലാണ് ഹിറ്റ്മാന്‍ ചരിത്ര നേട്ടം കരസ്ഥമാക്കിയത്.ഇന്ന് രണ്ട് സിക്‌സ് നേടിയതോടെയാണ് താരം 400 സിക്‌സിന്റെ ക്ലബ്ബില്‍ സ്ഥാനം പിടിച്ചത്.400 സിക്‌സര്‍ ക്ലബ്ബില്‍ സ്ഥാനം നേടുന്ന ലോകത്തിലെ ഏഴാം ബാറ്റ്‌സ്മാനാണ് രോഹിത്ത്. 1042 സിക്‌സറുകളുമായി യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ് ഒന്നാമത്. രോഹിത്തിന്റെ 227സിക്‌സുകളും പിറന്നത് ഐപിഎല്ലിലാണ്. 133 സിക്‌സുകള്‍ അന്താരാഷ്ട്ര മല്‍സരങ്ങളല്‍ നിന്നും. അന്താരാഷ്ട്ര ട്വന്റിയില്‍ കൂടുതല്‍ സിക്‌സ് നേടിയ ഇന്ത്യന്‍ താരവും രോഹിത്ത് ശര്‍മ്മയാണ്.




Next Story

RELATED STORIES

Share it