ഐപിഎല്‍; ടോപ് രണ്ടിലെത്താന്‍ ആര്‍സിബി; എസ്ആര്‍എച്ചിന് അഭിമാന പോരാട്ടം
ഉംറാന്‍ മാലിക്ക്, മറ്റൊരു ജമ്മു കശ്മീര്‍ ഓള്‍റൗണ്ടറായ അബ്ദുല്‍ സമദ് എന്നിവര്‍ ടീമിനൊപ്പം ഇറങ്ങിയേക്കും.

ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തുള്ള ബാംഗ്ലൂര്‍ പ്ലേ ഓഫില്‍ സ്ഥാനം പിടിച്ചതാണ്. ഹൈദരാബാദ് പ്ലേ ഓഫില്‍ നിന്ന് പുറത്തായി പോയിന്റ് നിലയില്‍ എട്ടാം സ്ഥാനത്താണ്. ബാംഗ്ലൂരിനെതിരായ പോരാട്ടം അഭിമാനത്തിന്റേതാണ്. പല മല്‍സരങ്ങളില്‍ ഹൈദരാബാദ് അവസാന നിമിഷങ്ങളിലാണ് ജയം കൈവിട്ടത്. സീസണ്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് മാന്യമായ ജയമാണ് ടീമിന്റെ ലക്ഷ്യം. അവസാന മൂന്ന് മല്‍സരങ്ങളില്‍ തകര്‍പ്പന്‍ ജയവുമായാണ് ബാംഗ്ലൂര്‍ പ്ലേ ഓഫില്‍ കയറിയത്.ഇന്ന് ജയിച്ച് ടോപ് രണ്ടില്‍ എത്താനാണ് കോഹ്‌ലിപ്പടയുടെ ലക്ഷ്യം. അവസാനം കളിച്ച അഞ്ച് മല്‍സരങ്ങളില്‍ രാജസ്ഥാനെതിരേ മാത്രമാണ് എസ്ആര്‍എച്ച് ജയിച്ചത്. അവസാന മല്‍സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ മികച്ച ബൗളിങ് കാഴ്ചവച്ച ഉംറാന്‍ മാലിക്ക്, മറ്റൊരു ജമ്മു കശ്മീര്‍ ഓള്‍റൗണ്ടറായ അബ്ദുല്‍ സമദ് എന്നിവര്‍ ടീമിനൊപ്പം ഇറങ്ങിയേക്കും. അബുദാബിയില്‍ രാത്രി 7.30നാണ് മല്‍സരം.
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന് എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMTപരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരിയില് കോസ്റ്റ് ഗാര്ഡിന്റെ...
26 March 2023 8:15 AM GMTരാഹുല്ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMT