Cricket

അഭിമാന പോരാട്ടം ജയിച്ച് സണ്‍റൈസേഴ്‌സ്; കോഹ്‌ലിക്കൂട്ടത്തിന് തോല്‍വി

ഉംറാന്‍ മാലിക്കിന്റെ ആദ്യ ഐപിഎല്‍ വിക്കറ്റാണ്.

അഭിമാന പോരാട്ടം ജയിച്ച് സണ്‍റൈസേഴ്‌സ്; കോഹ്‌ലിക്കൂട്ടത്തിന് തോല്‍വി
X


അബുദാബി: ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ ഈ സീസണില്‍ ആദ്യം പുറത്തായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ അഭിമാന പോരാട്ടത്തില്‍ വിജയം കൈവരിച്ചു. നാല് റണ്‍സിനാണ് ഹൈദരാബാദിന്റെ ജയം. സീസണിലെ ഹൈദരാബാദിന്റെ മൂന്നാം ജയമാണ്. അവസാന പന്തില്‍ ആറ് റണ്‍സ് വേണ്ടിയിരുന്ന ബാംഗ്ലൂരിന് രണ്ട് റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 142 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച ആര്‍സിബിയെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സിന് ഹൈദരാബാദ് പിടിച്ചുകെട്ടി. അവസാന ഓവറുകളില്‍ നിലയുറപ്പിച്ച എബി ഡിവില്ലിയേഴ്‌സിനും (19) ഗാര്‍ട്ടണും (2)ടീമിനെ രക്ഷിക്കാന്‍ ആയില്ല. ദേവ്ദത്ത് പടിക്കലും (41), മാക്‌സ്‌വെല്ലും (40) ആണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍മാര്‍.


ഹൈദരാബാദ് ബൗളിങ് നിരയുടെ തകര്‍പ്പന്‍ പ്രകടനമാണ് അവര്‍ക്ക് ഇന്ന് ജയമൊരുക്കിയത്. ഭുവനേശ്വര്‍ കുമാര്‍, ജേസണ്‍ ഹോള്‍ഡര്‍, കൗള്‍, ഉംറാന്‍ മാലിക്, റാഷിദ് ഖാന്‍ എന്നിവരെല്ലാം ഓരോ വിക്കറ്റ് വീതം നേടി. ഉംറാന്‍ മാലിക്കിന്റെ ആദ്യ ഐപിഎല്‍ വിക്കറ്റാണ്. നാല് ഓവര്‍ എറിഞ്ഞ താരം 21 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.


ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടിയത്. ജേസണ്‍ റോയി(44), കാനെ വില്ല്യംസണ്‍ (31) എന്നിവര്‍ മാത്രമാണ് ഹൈദരാബാദ് നിരയില്‍ പിടിച്ച് നിന്നത്. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it