Cricket

ഐപിഎല്‍ എലിമിനേറ്റര്‍; നരേയ്‌ന് നാല് വിക്കറ്റ്; ആര്‍സിബിയെ പിടിച്ചുകെട്ടി നൈറ്റ് റൈഡേഴ്‌സ്

ക്യാപ്റ്റന്‍ കോഹ്‌ലി (39) മാത്രമാണ് ബാംഗ്ലൂരിനായി പിടിച്ചു നിന്നത്.

ഐപിഎല്‍ എലിമിനേറ്റര്‍;  നരേയ്‌ന് നാല് വിക്കറ്റ്; ആര്‍സിബിയെ പിടിച്ചുകെട്ടി നൈറ്റ് റൈഡേഴ്‌സ്
X


ഷാര്‍ജ: ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പിടിച്ചുകെട്ടി കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്. ബാംഗ്ലൂരിനെ 138 റണ്‍സിനാണ് കൊല്‍ക്കത്ത പൂട്ടിയത്. ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുക്കാനെ അവര്‍ക്കായുള്ളൂ. കൊല്‍ക്കത്തയുടെ സുനില്‍ നരേയ്ന്‍ നാല് വിക്കറ്റ് കൊയ്താണ് ആര്‍സിബിയെ പിടിച്ചുകെട്ടിയത്. ക്യാപ്റ്റന്‍ കോഹ്‌ലി (39) മാത്രമാണ് ബാംഗ്ലൂരിനായി പിടിച്ചു നിന്നത്. ദേവ്ദത്ത് പടിക്കല്‍ 21 റണ്‍സെടുത്ത് പുറത്തായി. മാക്‌സ്‌വെല്ലിനും (15) ഡിവില്ലിയേഴ്‌സിനും (11) ഇന്ന് ഫോം കണ്ടെത്താനായില്ല. ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it