സണ്‍റൈസേഴ്‌സിനെ വില്ല്യംസണ്‍ നയിക്കും; വാര്‍ണര്‍ പുറത്ത്
2016ല്‍ സണ്‍റൈസേഴ്‌സ് കിരീടവും നേടിയിരുന്നു.
BY FAR1 May 2021 3:47 PM GMT

X
FAR1 May 2021 3:47 PM GMT
ഡല്‍ഹി: ഐപിഎല്ലില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവരുടെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. പകരം ന്യൂസിലന്റ് ക്യാപ്റ്റന്‍ കാനെ വില്ല്യംസണെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ഈ സീസണില്‍ ഒരു ജയം മാത്രമായി എസ്ആര്‍എച്ച് അവസാന സ്ഥാനത്താണ്. ഓസിസ് താരം ഡേവിഡ് വാര്‍ണര്‍ ഈ സീസണില്‍ ഫോമും കണ്ടെത്തിയിരുന്നില്ല. 2016 മുതല്‍ വാര്‍ണറായിരുന്നു ഹൈദരാബാദിനെ നയിച്ചത്. 2016ല്‍ സണ്‍റൈസേഴ്‌സ് കിരീടവും നേടിയിരുന്നു. 2018ല്‍ പന്ത് ചുരുട്ടല്‍ വിവാദത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് വാര്‍ണര്‍ക്ക് പകരം വില്ല്യംസണ്‍ എസ്ആര്‍എച്ചിനെ നയിച്ചിരുന്നു. തുടര്‍ന്ന് 2019ല്‍ താരം വീണ്ടും ക്യാപ്റ്റനായി സ്ഥാനമേറ്റെടുക്കുകയായിരുന്നു.
Next Story
RELATED STORIES
സദ്യക്കൊപ്പം 'രസ'മില്ലാതെ എന്ത് രസം?
24 Aug 2022 8:51 AM GMTമഴക്കാല രോഗങ്ങളെ ചെറുക്കാന് പനിക്കൂര്ക്കയില കറി
25 July 2022 8:22 AM GMTജാക്ക്ഫ്രൂട്ട് ഡ്രീം മില്ക് ഷേക്ക്;ഗുണമാണ് സാറേ നമ്മളെ മെയിന്
29 Jun 2022 9:36 AM GMTമാമ്പഴക്കാലമല്ലേ;ഒരു മാങ്ങാ ഇടിയപ്പം പരീക്ഷിച്ചാലോ?
18 May 2022 10:39 AM GMTനോമ്പ് തുറക്കാന് സ്വാദൂറും ചെമ്മീന് സമോസ
9 April 2022 8:16 AM GMTചക്ക കാലമായില്ലേ;ഇനിയൊരു ചക്ക പച്ചടിയാകാം
16 March 2022 10:08 AM GMT