1021 ദിവസത്തിന് ശേഷം കോഹ്‌ലിയുടെ സെഞ്ചുറി; ട്വിറ്ററില്‍ ആഘോഷം
ട്വന്റിയിലൂടെ സെഞ്ചുറി പിറക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് കോഹ്‌ലി
BY FAR8 Sep 2022 5:58 PM GMT

X
FAR8 Sep 2022 5:58 PM GMT
ദുബായ്: 2019 നവംബറിന് ശേഷം ആദ്യമായി അന്താരാഷ്ട്ര സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിക്ക് ട്വിറ്ററില്‍ ആശംസാ പ്രവാഹം. ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്താനെതിരേയാണ് കോഹ്‌ലിയുടെ സെഞ്ചുറി പിറന്നത്. 53 പന്തിലാണ് താരത്തിന്റെ സെഞ്ചുറി. ട്വന്റി-20യിലെ താരത്തിന്റെ ആദ്യ സെഞ്ചുറിയാണ്.താരത്തിന്റെ 71ാം സെഞ്ചുറിയാണ്. 1021 ദിവസങ്ങള്‍ക്ക് ശേഷമാണ് കോഹ്‌ലിയുടെ അന്താരാഷ്ട്ര സെഞ്ചുറി വരുന്നത്.
ട്വന്റിയിലൂടെ സെഞ്ചുറി പിറക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് കോഹ്‌ലി മല്‍സരശേഷം പറഞ്ഞു.സെഞ്ചുറി പത്‌നിയും ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മ്മയ്ക്കും മകള്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് താരം അറിയിച്ചു. സെഞ്ചുറിയെ തുടര്‍ന്ന് താരങ്ങളും ആരാധകരും ട്വിറ്ററില്‍ ആഘോഷം തുടരുകയാണ്.
Next Story
RELATED STORIES
കുട്ടികള്ക്കെതിരായ അതിക്രമങ്ങള്; പ്രതികളുടെ ലൈംഗിക അവയവം...
22 Sep 2023 7:03 AM GMTമല്ലുട്രാവലറെയും ഷിയാസ് കരീമിനെയും പരിപാടികളില് നിന്ന്...
22 Sep 2023 6:50 AM GMTരാജ്യസഭയും കടന്ന് വനിതാസംവരണ ബില്; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല് ...
22 Sep 2023 6:26 AM GMTനിപ: ഏഴ് സാംപിളുകള് കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി
22 Sep 2023 5:47 AM GMTവയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMT