Cricket

ഹാര്‍ദ്ദിക്കും ഭുവിയും പുറത്തായേക്കും; ഇഷാനും ശ്രാദ്ദുലും ടീമില്‍ ഇടം നേടും

പാകിസ്താനെതിരേ തിളങ്ങാനായില്ലെങ്കിലും വരുണ്‍ ചക്രവര്‍ത്തിയെ ന്യൂസിലന്റിനെതിരേ നിലനിര്‍ത്തും.

ഹാര്‍ദ്ദിക്കും ഭുവിയും പുറത്തായേക്കും; ഇഷാനും ശ്രാദ്ദുലും ടീമില്‍ ഇടം നേടും
X


ദുബയ്: പാകിസ്താനെതിരായ ലോകകപ്പിലെ വന്‍ തോല്‍വിയ്ക്ക് ശേഷം ന്യൂസിലന്റിനെ നേരിടുന്ന ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത. ബൗളിങില്‍ തിളങ്ങാന്‍ കഴിയാത്ത ഭുവനേശ്വര്‍ കുമാറിനെയും ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡെയും പുറത്തിരുത്താനാണ് നീക്കം. പകരം മികച്ച ഫോമിലുള്ള ശ്രാദ്ദുല്‍ ഠാക്കൂറിനെയും ഇഷാന്‍ കിഷനെയും ഉള്‍പ്പെടുത്തിയേക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഈ സീസണില്‍ മികച്ച ബൗളിങ് കാഴ്ചവച്ച ശ്രാദ്ദുല്‍ ബാറ്റിങിലും തിളങ്ങിയിരുന്നു. ബൗളിങ് ചെയ്യാന്‍ കഴിയാത്ത ഹാര്‍ദ്ദിക്ക് ബാറ്റിങിലും പൂര്‍ണ്ണ പരാജയമാണ്. ഹാര്‍ദ്ദിക്കിന് പകരം ഇഷാനെ ഉള്‍പ്പെടുത്താനാണ് നീക്കം. പാകിസ്താനെതിരേ തിളങ്ങാനായില്ലെങ്കിലും വരുണ്‍ ചക്രവര്‍ത്തിയെ ന്യൂസിലന്റിനെതിരേ നിലനിര്‍ത്തും.




Next Story

RELATED STORIES

Share it