Cricket

മഴ മൂലം അഞ്ചാം ടി20 മല്‍സരം ഉപേക്ഷിച്ചു, ഓസ്‌ട്രേലിയക്കെതിരേ പരമ്പര ജയിച്ച് ഇന്ത്യ

ഇന്ത്യ 2-1ന് ടി20 പരമ്പര സ്വന്തമാക്കി

മഴ മൂലം അഞ്ചാം ടി20 മല്‍സരം ഉപേക്ഷിച്ചു, ഓസ്‌ട്രേലിയക്കെതിരേ പരമ്പര ജയിച്ച് ഇന്ത്യ
X

ഗാബ: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാം മല്‍സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ 4.5 ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് മഴമൂലം മല്‍സരം നിര്‍ത്തിവച്ചത്. 16 പന്തില്‍ 29 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 13 പന്തില്‍ 23 റണ്‍സുമായി അഭിഷേക് ശര്‍മയുമായിരുന്നു ക്രീസില്‍. പിന്നീട് കനത്ത മഴ തുടര്‍ന്നതിനാല്‍ പുനരാരംഭിക്കാനായില്ല. ഇതോടെ മല്‍സരം ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യയുടെ അഭിഷേക് ശര്‍മയാണ് പരമ്പരയിലെ താരം.

അഞ്ചു മല്‍സര പരമ്പരയിലെ ആദ്യ മല്‍സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ പരമ്പരയില്‍ രണ്ടു മല്‍സരങ്ങള്‍ ജയിച്ച ഇന്ത്യ 2-1ന് ടി20 പരമ്പര സ്വന്തമാക്കി. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ടി20 പരമ്പര ജയമാണിത്. 2023-24ലും 2022ലും ഓസ്‌ട്രേലിയ ഇന്ത്യയില്‍ ടി20 പരമ്പര കളിച്ചപ്പോള്‍ ഇന്ത്യ യഥാക്രമം 4-1നും 2-1നും പരമ്പര സ്വമന്തമാക്കിയിരുന്നു. 2020-21നുശേഷം ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ആദ്യ ടി20 പരമ്പര ജയമാണിത്. പരമ്പരയിലെ ആദ്യ മല്‍സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മല്‍സരം ഓസീസ് ജയിച്ചു. മൂന്നും നാലും മല്‍സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയത്.

Next Story

RELATED STORIES

Share it