ചെന്നൈയില്‍ 317 റണ്‍സിന്റെ വമ്പന്‍ ജയവുമായി ഇന്ത്യ
രണ്ട് ഇന്നിങ്‌സുകളിലായി അക്‌സര്‍ ഏഴ് വി്‌ക്കറ്റാണ് നേടിയത്.

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ ജയവുമായി ഇന്ത്യ.മല്‍സരം അവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കെ 317 റണ്‍സിന്റെ വന്‍ ജയമാണ് ഇന്ത്യ നേടിയത്. ജയത്തോടെ നാല് മല്‍സരങ്ങളടങ്ങിയ പരമ്പര 1-1 സമനിലയിലായി. ജയം ലോക ടെസ്‌റ്റ് ചാംപ്യന്‍ഷിപ്പില്‍ ഫൈനല്‍ കളിക്കാനുള്ള ഇന്ത്യന്‍ സാധ്യത കൂട്ടി. ചാംപ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്ത് നിന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കയറി. 482 റണ്‍സെന്ന ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിനെ 164റണ്‍സിന് ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ ബൗളിങാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ അശ്വിന്‍ ഇന്ന് മൂന്ന് വിക്കറ്റ് നേടി. അക്‌സര്‍ പട്ടേല്‍ അഞ്ച് വിക്കറ്റും നേടി. രണ്ട് ഇന്നിങ്‌സുകളിലായി അക്‌സര്‍ ഏഴ് വി്‌ക്കറ്റാണ് നേടിയത്.
ഇംഗ്ലണ്ട് നിരയില്‍ മോയില്‍ അലി (43) ആണ് ടോപ് സ്‌കോറര്‍. 18 പന്തില്‍ നിന്നാണ് താരം 43 റണ്‍സെടുത്തത്. ജോ റൂട്ട് 33 ഉം ഡാനിയേല്‍ ലോറന്‍സ് 26ഉം റണ്‍സ് നേടി. ആദ്യ ടെസ്‌റ്റിലേ തോല്‍വിക്ക് രണ്ടാം ടെസ്‌റ്റിലെ ആദ്യ ദിനം മുതല്‍ ഇന്ത്യ തിരിച്ചടി നല്‍കിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 195 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 286 കൂടി ചേര്‍ത്ത് 482 റണ്‍സ്‌് ലക്ഷ്യം സന്ദര്‍ശകര്‍ക്ക് മുന്നില്‍ ഇന്ത്യ വയ്‌ക്കുകയായിരുന്നു.
സ്‌കോര്‍ ഇന്ത്യ 329, 286. ഇംഗ്ലണ്ട് 134, 164
RELATED STORIES
ബില്ക്കിസ് ബാനു കേസില് പ്രതികളെ വിട്ടയച്ച നടപടിക്കെതിരേ സുപ്രിം...
27 March 2023 3:56 PM GMTസംവരണം: കര്ണാടകയില് സംഘര്ഷം, യെദ്യൂരപ്പയുടെ വീടാക്രമിച്ചു
27 March 2023 2:42 PM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTലോക്സഭയില് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില് സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില് ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില് 13ലേക്ക് ...
27 March 2023 12:11 PM GMT