Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പരമ്പര ; ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ആധിപത്യം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ന് ഇന്ത്യ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. നേരത്തെ രണ്ടു ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പരമ്പര ; ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ആധിപത്യം
X

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റും ജയിച്ച ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ബഹുദൂരം മുന്നില്‍. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കളിച്ച അഞ്ചിലും ജയിച്ച ഇന്ത്യ പട്ടികയില്‍ ഒന്നാമതാണ്. 240 പോയിന്റുമായി ഇന്ത്യ പട്ടികയില്‍ ഏറെ ദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്റിനും മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്കും 60 പോയിന്റാണുള്ളത്. ഇന്നത്തെ ജയത്തോടെ തുടര്‍ച്ചയായ 11ാം ഹോം ടെസ്റ്റ് ജയമാണ് ഇന്ത്യ നേടിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ന് ഇന്ത്യ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. നേരത്തെ രണ്ടു ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരി. ഇന്ന് രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 133 റണ്‍സിന് പുറത്തായി. കഴിഞ്ഞ ദിവസം അവരുടെ ഒന്നാം ഇന്നിങ്‌സ് 162 ന് അവസാനിച്ചിരുന്നു. ഒരു ഇന്നിങ്‌സിനും 202 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 497 റണ്‍സെടുത്തിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്നും ഷഹബാസ് നദീം, ഉമേഷ് യാദവ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും നേടി.




Next Story

RELATED STORIES

Share it